UK News

അധികാരമേറ്റ് 45ാം ദിവസം രാജി ; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു ; ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായി ലിസ് ട്രസിന്റെ മടക്കം
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. അധികാരമേറ്റ് 44ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ലിസ് ട്രസിന്റെ രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചു.കഴിഞ്ഞയാഴ്ച ലിസ് ട്രസ് സര്‍ക്കാര്‍ ധനമന്ത്രി ക്വാസി ക്വാര്‍ട്ടേങിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ വംശജ സുവെല്ല ബ്രാവര്‍മാനും സ്ഥാനമൊഴിഞ്ഞിരിക്കുന്നു.ജനാഭിലാഷം പാലിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചു. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരും. ഒരാഴ്ചയ്ക്കുള്ള പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് പറഞ്ഞു.ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ്

More »

മലയാളി നഴ്‌സുമാരുടെ വിയോഗ വാര്‍ത്തയില്‍ വേദനയോടെ യുകെ മലയാളി സമൂഹം ; വിടവാങ്ങിയത് കെറ്ററിംഗ് സ്വദേശി മാര്‍ട്ടിന ചാക്കോയും അയര്‍ലണ്ടിലെ ദേവി പ്രഭയും
അപ്രതീക്ഷിതമായ മരണവാര്‍ത്തയില്‍ വേദനയിലാണ് യുകെ മലയാളികള്‍. ഇന്നലെ ഉച്ചയോടെയാണ് കെറ്ററിംഗിലെ മാര്‍ട്ടിന ചാക്കോ (40) കാന്‍സര്‍ മൂലം മരണമടഞ്ഞെന്ന വാര്‍ത്തയെത്തിയത്. അയര്‍ലണ്ടിലെ ദേവി പ്രഭ (38) ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലവും ഇന്നലെ വിടപറഞ്ഞു. കെറ്ററിങ്ങില്‍ താമസിച്ചിരുന്ന മാര്‍ട്ടിന ചാക്കോ ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മരിച്ചത്.

More »

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്താല്‍ വിദേശ നഴ്‌സുമാരുടെ വിസ നഷ്ടമാകുമോ? ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമോ? വ്യാജ പ്രചരണങ്ങളുമായി സമരം പൊളിക്കാന്‍ ട്രസ്റ്റുകള്‍; മുന്നറിയിപ്പ് നല്‍കി ആര്‍സിഎന്‍
 എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങിയാല്‍ അത് ചരിത്രപ്രാധാന്യമുള്ള തീരുമാനമായി മാറും. അതുകൊണ്ട് തന്നെ അത്തരമൊരു സമരം തടയാന്‍ എന്‍എച്ച്എസ് മേലാളന്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചില മാനേജര്‍മാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലഘുലേഖകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.  ഇംഗ്ലണ്ടിലെ ചില ട്രസ്റ്റുകളില്‍ സമരവിരുദ്ധ

More »

ഹോം ലോണ്‍ ഭാരം! പലിശ നിരക്കുകള്‍ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നു; പിടിച്ചുകെട്ടാന്‍ കഴിയാതെ പണപ്പെരുപ്പം മുന്നോട്ട്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 3.25 ശതമാനത്തിലേക്ക് ഉയര്‍ത്തും?
 പലിശ നിരക്കുകള്‍ അടുത്ത മാസം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേരുമെന്ന് മുന്നറിയിപ്പ്. പണപ്പെരുപ്പം പിടികിട്ടാതെ മുന്നേറുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂടുതല്‍ നടപടികള്‍ക്ക് നിര്‍ബന്ധിതമാകും.  മോര്‍ട്ട്‌ഗേജുകാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് 2.25 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്ക്

More »

ഇന്ത്യയോട് കളിക്കാന്‍ നിന്ന ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പുറത്ത്? ലിസ് ട്രസുമായി ഏറ്റുമുട്ടി സുവെല്ലാ ബ്രാവര്‍മാന്‍ 43-ാം ദിനം രാജിവെച്ചു; ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ അനിശ്ചിതാവസ്ഥയിലാക്കിയ ബ്രാവര്‍മാനെ തെറിപ്പിച്ചത് ഒരു ഇമെയില്‍!
 ഒരു ഇമെയില്‍ മതി എത്ര കടുപ്പക്കാരിയായ ഹോം സെക്രട്ടറിയും നിലത്തുവീഴാന്‍. ഈ വാക്യം ബ്രിട്ടനിലെ ഓരോ ഹോം സെക്രട്ടറിയും ഇനി ഓര്‍മ്മിക്കും. ആഭ്യന്തര വകുപ്പിനെ നയിക്കാനെത്തി, കടുപ്പക്കാരിയായി പേരുനേടവെയാണ് സുവെല്ലാ ബ്രാവര്‍മാന് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ അയച്ച കുറ്റത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്.  പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ചെങ്കിലും

More »

ജയില്‍പുള്ളിയുമായി പഞ്ചാരയടിച്ച് കോളും, സന്ദേശങ്ങളും; ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശം അയച്ചതിന് മറുപടി നല്‍കിത്തുടങ്ങിയ നഴ്‌സിന് ജയില്‍ശിക്ഷ; വിധി കേട്ട് കരഞ്ഞ് 25-കാരി
 ജയില്‍പുള്ളിയുമായി ഇന്‍സ്റ്റാഗ്രാമില്‍ ശൃംഗരിച്ച ജയില്‍ നഴ്‌സിന് ജയില്‍ശിക്ഷ. സന്ദേശങ്ങളും, കോളുകളുമായി തടവുകാരനോട് പഞ്ചാരയടിച്ച കുറ്റത്തിന് ശിക്ഷ വിധിച്ചതോടെ 25-കാരി കരച്ചിലായി.  മാഞ്ചസ്റ്ററില്‍ നിന്നുള്ള എലിസെ ഹിബ്‌സാണ് പബ്ലിക് ഓഫീസില്‍ ഇരുന്ന് ദുഷ്‌പെരുമാറ്റം നടത്തിയതായി സമ്മതിച്ചത്. ബ്രിഡ്‌ജെന്‍ഡിലെ എച്ച്എംപി പാര്‍കില്‍ ജോലി ചെയ്യവെ തടവുപുള്ളിയുമായി മോശം

More »

ഭ്രാന്ത് പിടിച്ച പുടിന്‍ കരിങ്കടലിന് മുകളില്‍ ആണവായുധം എടുത്ത് 'പൊട്ടിക്കുമെന്ന്' ഭീതി; ശക്തി തെളിയിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് ഒരുമ്പെട്ടേക്കും; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് പ്രതിരോധ സെക്രട്ടറി വാഷിംഗ്ടണിലേക്ക് കുതിച്ചു
 കരിങ്കടലിന് മുകളില്‍ ആണവായുധം പൊട്ടിച്ച് ശക്തി തെളിയിക്കാന്‍ വ്‌ളാദിമര്‍ പുടിന്‍ തയ്യാറായേക്കുമെന്ന് ആശങ്ക. യുദ്ധത്തില്‍ വിജയം അവകാശപ്പെടാന്‍ കഴിയാതെ വരുന്നതോടെ ഭ്രാന്ത് പിടിക്കുന്ന പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ 'വെടിപൊട്ടിക്കുമെന്ന' ഭീതിയാണ് ഉയരുന്നത്. വിഷയം വഷളായതോടെ പ്രതിസന്ധി ചര്‍ച്ചകള്‍ക്കായി പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് വാഷിംഗ്ടണിലേക്ക്

More »

ബ്രിട്ടന്റെ പണപ്പെരുപ്പം 10.1 ശതമാനത്തില്‍; ഭക്ഷ്യ, എനര്‍ജി നിരക്കുകള്‍ കുതിച്ചുയര്‍ന്നു; 40 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലെന്ന് ഒഎന്‍എസ് കണക്കുകള്‍; രാജ്യം 15 മാസം നീളുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ബിഒഇ
 ഭക്ഷ്യ, എനര്‍ജി നിരക്കുകളുടെ ചിറകിലേറി യുകെയിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 10.1 ശതമാനത്തിലെത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗസ്റ്റിലെ 9.9 ശതമാനത്തില്‍ നിന്നും 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  നേരത്തെ ജൂലൈയില്‍ പണപ്പെരുപ്പം 10.1 ശതമാനത്തില്‍ എത്തിയിരുന്നു. 1997ന് ശേഷം ആദ്യമായാണ്

More »

പെന്‍ഷന്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോക്ക് ; പെന്‍ഷന്‍ ഫണ്ടില്‍ കുറവു വരുന്നതില്‍ പ്രതിഷേധവുമായി എംപിമാര്‍ ; വയ്ക്കുന്ന ഓരോ ചുവടിലും പിഴച്ച് ലിസ് ട്രസ്സ്
വാഗ്ദാനങ്ങളുടെ പെരുമഴ പോലെയാകില്ല അധികാരം കിട്ടുമ്പോഴെന്ന് മനസിലായ അവസ്ഥയിലാണ് പ്രധാനമന്ത്രി ലിസ് ട്രസ്സ് ഇപ്പോള്‍. പ്രായോഗിക കാര്യങ്ങള്‍ പറഞ്ഞ ഋഷി സുനാകിനെ പരിഹസിച്ചതില്‍ ലിസ് ട്രസ്സ് ഇപ്പോള്‍ മനസുകൊണ്ട് ക്ഷമ പറയുന്നുണ്ടാകും. വാഗ്ദാനങ്ങളില്‍ നിന്നോരാന്നായി പിന്നോട്ട് പോകുന്നതോടെ തിരിച്ചടി നേരിടുകയാണ് നേതാവ്. പെന്‍ഷന്‍കാരുടെ വരുമാനത്തില്‍ അടുത്ത വര്‍ഷം 430 പൗണ്ടു

More »

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല്

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ