Cinema

മുകേഷ് അംബാനിയുടെ ഇളയമകന്റെ വിവാഹ നിശ്ചയത്തില്‍ തിളങ്ങി ദീപിക
മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങള്‍ എത്തിയിരുന്നു. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിങ്ങനെ ബോളിലുഡിലെ മിക്ക താരങ്ങളും അംബാനിയുടെ വസതിയായ ആന്റീലിയയില്‍ എത്തിയിരുന്നു. അതില്‍ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ്. ചുവപ്പ് സാരിയില്‍  ദീപിക തിളങ്ങിയപ്പോള്‍ കറുപ്പ് ഷെര്‍വാണിയാണ് രണ്‍വീര്‍ ധരിച്ചത്.  ചുവപ്പില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. ബോര്‍ഡര്‍ പൂര്‍ണമായും ഗോള്‍ഡന്‍ നിറത്തിന്റെ ഭംഗിയില്‍ നിറഞ്ഞു. ബ്ലൗസിലും ഗോള്‍ഡന്‍ എംബ്രോയ്ഡറി ഉണ്ടായിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍ കരണ്‍ തോറാനിയാണ് ഈ ഷീര്‍ സില്‍ക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ്  സാരിയുടെ വില. സിന്ദൂരി താഷി സാരിയെന്നാണ്

More »

സഹപ്രവര്‍ത്തകയുടെ ശരീരത്തെ ഒരുത്തന്‍ കടന്നാക്രമിക്കുമ്പോള്‍ പുരുഷന്മാരായ അവന്മാരുടെ ഭാവം കണ്ടില്ലേ? വിനീതിനും ബിജിബാലിനുമെതിരെ സംഗീത ലക്ഷ്മണ
കഴിഞ്ഞ ദിവസമായിരുന്നു പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് എറണാകുളം ലോ കോളേജിലെത്തിയ അപര്‍ണ ബാലമുരളിയോട് ഒരു വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയത് വലിയ വിവാദമായിരുന്നു. ആരാധകനാണെന്നും പൂവ് നല്‍കാനാണ് വന്നതെന്നുമുള്ള രീതിയിലായിരുന്നു ഇയാള്‍ വേദിയിലേയ്ക്ക് കയറി വന്നത്. പിന്നാലെ ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ അപര്‍ണയുടെ കൈയ്യില്‍ പിടിച്ച് വലിക്കുകയും തോളില്‍

More »

ഷാരൂഖ് ഖാന്‍ ആരാ ? തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. 'ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് എനിക്കൊന്നും അറിയില്ല', എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെക്കുറിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ

More »

വന്‍ താരങ്ങള്‍, 100 കോടി ബജറ്റ്, മലൈക്കോട്ടൈ വാലിബന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് അണിയറയിലൊരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. മോഹന്‍ലാലും ഹരീഷ് പേരടിയും മണികണ്ഠന്‍ ആചാരിയും താരങ്ങളാകുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെല്ലാം ഉത്തരേന്ത്യന്‍

More »

വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോ; പിറന്നാള്‍ ദിനത്തില്‍ ടൊവീനോയെക്കുറിച്ച് മാത്തുക്കുട്ടി
ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ ഭാവിയില്‍ പ്രശസ്തനാകുമ്പോള്‍ ഇടാനായി താന്‍ മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയാണ് ഈ ചിത്രത്തിലെന്നും മാത്തുക്കുട്ടി കുറിച്ചു. 'ഭാവിയില്‍ നീ പ്രശസ്തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവച്ച ഫോട്ടോ. ഇനിയും

More »

ബഷീറായി ടൊവീനോ തോമസ്, നീലവെളിച്ചം വരുന്നു
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ടൊവീനോ നായകനായി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ബഷീറിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് 'നീലവെളിച്ചം' ടീം. 'അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്‍', എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന

More »

ദസറ ഷൂട്ടിംഗ് പൂര്‍ത്തിയായി: ടീം അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനിച്ച് കീര്‍ത്തി സുരേഷ്
അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. അടുത്തിടെ നാനി നായകനായ 'ദസറ' എന്ന ചിത്രീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ദസറ'യുടെ ഷൂട്ടിംഗ് അവസാനിച്ച ദിവസം 130 യൂണിറ്റ് അംഗങ്ങള്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണ നാണയം വീതം

More »

ഒരു ദിവസം മുന്‍പേ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി; റെക്കോഡ് ഇട്ട് കളക്ഷന്‍ നേടി ഷാരൂഖിന്റെ പഠാന്‍
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 19ന് തന്നെ ഷാരൂഖിന്റെ പഠാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ജനുവരി 20ന് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തെ വിവിധ സിനിമ തീയറ്റര്‍ ശൃംഖലകളില്‍ ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിച്ചു. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒരു ലക്ഷം ടിക്കറ്റുകള്‍ മുന്‍കൂര്‍

More »

യഥാര്‍ത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല, സൂക്ഷ്മം, ഊര്‍ജ്ജസ്വലം; 'കൊട്ട മധു'വിനെ പ്രശംസിച്ച് രഞ്ജിത്ത് ശങ്കര്‍
പൃഥ്വിരാജ്ഷാജി കൈലാസ് കോമ്പോയില്‍ എത്തിയ 'കാപ്പ' ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. യഥാര്‍ത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും കൊട്ട മധു എന്ന കഥാപാത്രത്തില്‍ തനിക്ക് കാണാനായില്ല എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. 'കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാര്‍ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്മം, നിയന്ത്രിതം,

More »

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം