Cinema

ഭര്‍ത്താവിനെതിരെ വരുന്ന ട്രോളുകളെ കൈകാര്യം ചെയ്യേണ്ടി വരും: ശ്രിയ ശരണ്‍
തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന ട്രോളുകളെ കുറിച്ച് പറഞ്ഞ് നടി ശ്രിയ ശരണ്‍. റഷ്യന്‍ ടെന്നീസ് പ്ലെയറും ബിസിനസ്മാനുമായ ആന്‍ഡ്രി കൊസ്ച്ചീവ് ആണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ല്‍ ആണ് ശ്രിയയും ആന്‍ഡ്രിയും വിവാഹിതരായത്. തങ്ങള്‍ക്ക് നേരെ വരുന്ന ട്രോളുകളോട് ഭര്‍ത്താവിന് ദേഷ്യമാണ് തോന്നാറുള്ളത് എന്നാണ് ശ്രിയ പറയുന്നത്. ട്രോളുകള്‍ തമാശ ആണെങ്കില്‍ ആന്‍ഡ്രി വായിക്കുകയും തങ്ങള്‍ ചിരിച്ചു തള്ളുകയും ചെയ്യും. എന്നാല്‍ അടുത്തിടെ അദ്ദേഹത്തെ കുറിച്ച് മോശമായ ഒരു ട്രോള്‍ വന്നിരുന്നു. 'ഈ വെള്ളക്കാരനെ എന്തിനാണ് വിവാഹം കഴിച്ചത്?' എന്നായിരുന്നു ട്രോള്‍. ആന്‍ഡ്രി ശരിക്കും അസ്വസ്ഥനായി,താരം പറയുന്നു.  

More »

വണ്ണമുള്ള സ്ത്രീകള്‍ പോലും വിവാഹ വേളയില്‍ സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് കാണുന്നത് ; വിവാദ പരാമര്‍ശവുമായി നടി ആശാ പരേഖ്
ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹ വേളയില്‍ പാശ്ചാത്യ വസത്രങ്ങള്‍ ധരിക്കുന്നതിനെ വിമര്‍ശിച്ച് നടി ആശാ പരേഖ്. വണ്ണമുള്ള സ്ത്രീകള്‍ പോലും സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് വിവാഹ വേളയില്‍ കാണുന്നത് എന്നാണ് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടിയ ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശാ പരേഖ് പറയുന്നത്. ഗോവയില്‍ നടക്കുന്ന 53ാമത് രാജ്യാന്തര ഫിലിം

More »

നല്ല അഭിനയം ഷൈനിന്റേത്, പക്ഷേ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്ക്; വിയോജിപ്പ് തുറന്നുപറഞ്ഞ് ഒമര്‍ ലുലു
അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാള സിനിമയില്‍ പ്രതിഫലം കൂടതല്‍ ലഭിക്കുന്നതെന്ന വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഞാന്‍ വിവാദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും അപ്പോള്‍ വിവാദം ഉണ്ടാകും.' നല്ലത് പോലെ അഭിനയിക്കുന്ന നടന്മാര്‍ക്കല്ല മലയാളത്തില്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത്. ഫാന്‍ ഫൈറ്റിന് വേണ്ടി

More »

എലിസബത്ത് വളരെ മോശമായി ചീത്ത പറഞ്ഞിട്ടുണ്ട്, ക്ഷമ നശിച്ചപ്പോഴാണ് അങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് ബാല
ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് വിവാഹമോചിതനാവുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് നടന്‍ ബാല മറുപടി കൊടുത്തിരുന്നു. താന്‍ രണ്ടാമതും തോറ്റു പോയി എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചപ്പോഴാണ് ബാല രണ്ടാമതും വിവാഹമോചിതനായി എന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിന് പിന്നിലെ സത്യം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. ബാലയും എലിസബത്തും ഒന്നിച്ച് പങ്കെടുത്ത

More »

മകള്‍ സന്തോഷത്തോടെയിരിക്കണം , അവളെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുത് ; വാര്‍ത്തകളോട് പ്രതികരിച്ച് അമൃത സുരേഷ്
പുതിയ ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ബാല മകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഗായികയും ബാലയുടെ മുന്‍ഭാര്യയുമായ അമൃത സുരേഷ് രംഗത്ത്. മകള്‍ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന നിലയിലെ ആഗ്രഹമാണ് അതെന്നുമാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ, ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ മകളുമായി ബന്ധപ്പെട്ട് മറ്റൊരു ചോദ്യത്തിന് ഉത്തരം

More »

ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കനേഡിയന്‍ പോപ്പ് താരം ക്രിസ് വുവിന് 13 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
കനേഡിയന്‍ പോപ്പ് താരം ക്രിസ് വുവിന് 13 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2020ല്‍ ആണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ തന്റെ വീട്ടില്‍ വച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ്

More »

'ഒരു അഡാറ് ലവ്' തനിക്ക് മൈലേജ് തന്നിട്ടില്ല ; പ്രിയ വാര്യര്‍
'ഒരു അഡാറ് ലവ്' തനിക്ക് മൈലേജ് തന്നിട്ടില്ലെന്ന് നടി പ്രിയ വാര്യര്‍. ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ ഇനി നന്നായി പെര്‍ഫോം ചെയ്യണമെന്നും ആളുകള്‍ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള സിനിമ ചെയ്യണമെന്നുമാണ് ആഗ്രഹം എന്നാണ് പ്രിയ പറയുന്നത്. അഡാര്‍ ലവ് അല്ല തനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് സീനുകള്‍ മാത്രമാണ് മൈലേജ് ഉണ്ടാക്കിയത്. കണ്ണ് ഇറുക്കുന്ന സീനും പിന്നെ ഗണ്‍

More »

'ഗോപി മഞ്ജൂരിയന്‍' ചതിച്ചതാണ്, പൊലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്.. ഇനി ക്രൈം ബ്രാഞ്ച് ഇറങ്ങും: ബാല
മകളെ കാണാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ബാല. ഗായിക അമൃത സുരേഷിന്റെയും ബാലയുടെയും മകളാണ് അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ല്‍ ആണ് വേര്‍പിരിഞ്ഞത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന മകള്‍ താമസിക്കുന്നത്. തന്റെ പുതിയ സിനിമ കാണാനെങ്കിലും മകള്‍ കൂടെ ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് ബാല പറയുന്നത്. 'ഷെഫീഖിന്റെ സന്തോഷം' എന്ന സിനിമ കണ്ടിറങ്ങിയ

More »

ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്, ഞാന്‍ മാക്‌സിമം അതൊക്കെ നോക്കും; സുരേഷ് ഗോപി
മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും എന്താണെന്ന് സ്‌കൂളില്‍ വെച്ചേ താന്‍ പഠിച്ചിട്ടുണ്ടെന്നു താരം പറയുന്നു. മുന്നില്‍ ഭക്ഷണം വിളമ്പി നമ്മള്‍ കഴിക്കാന്‍ ഇരുന്ന് കഴിഞ്ഞാല്‍, പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവെന്നും സുരേഷ് ഗോപി പറഞ്ഞു. നടന്റെ വാക്കുകള്‍ ഇങ്ങനെ ഞാന്‍

More »

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം