Cinema

ഒറ്റ കട്ട് പോലും പറഞ്ഞില്ല, 3 മണിക്കൂറിലധികം ദൈര്‍ഘ്യം; 'ടോക്‌സിക്' സെന്‍സറിംഗ് പൂര്‍ത്തിയായി
തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചു. 'എ' സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. വെട്ടിച്ചുരുക്കലുകള്‍ ഒന്നും തന്നെയില്ലാതെ, രണ്ട് ചെറിയ മാറ്റങ്ങളോടെയാണ് ബോര്‍ഡ് ചിത്രത്തിന് തിയേറ്റര്‍ പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 മണിക്കൂറിലധികം സിനിമ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും. മൂത്തോന്‍ ആണ് ഗീതു മോഹന്‍ദാസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളിയായിരുന്നു നായകന്‍. 2019 ലാണ് മൂത്തോന്‍ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ മൂത്തോന്‍ പ്രശംസ നേടി. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍

More »

ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അഭിനയിക്കാന്‍ സാധിക്കാതെ പോയി ; തെങ്കാശിപട്ടണം സിനിമയില്‍ അഭിനയിക്കാത്തതിനെ കുറിച്ച് അഭിരാമി
മലയാള സിനിമയില്‍ ഇന്നും പ്രേക്ഷകരുടെ എവര്‍ഗ്രീന്‍ ഫേവറിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണം'. ചിത്രത്തിലെ നായികമാരുടെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് നടി അഭിരാമിയെ ആയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രം

More »

'സൂര്യ പ്രതിസന്ധികളെ നേരിടുന്നത് നേരിട്ട് കണ്ടയാളാണ് ഞാന്‍, അദ്ദേഹത്തെയോര്‍ത്ത് അഭിമാനമുണ്ട്'; രാധിക ശരത്കുമാര്‍
നടന്‍ സൂര്യയെ കുറിച്ച് നടി രാധിക ശരത് കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. 'സൂര്യ എനിക്ക് എന്റെ കുടുംബാഗത്തെ പോലെയാണ് ഞാന്‍ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും വേദനകളും കണ്ടിട്ടുള്ള ഒരാളാണ്. സിനിമയില്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടാകാം, എന്നാല്‍ യഥാര്‍ത്ഥ മാനസിക പോരാട്ടങ്ങള്‍ മറ്റൊരു തലത്തിലുള്ളതാണ്. സൂര്യ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. അദ്ദേഹത്തെ

More »

അഭിനയിക്കാന്‍ അറിയല്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് തുടക്കകാലത്ത് സിനിമാ സെറ്റുകളില്‍ നിന്ന് തന്നെ ഇറക്കിവിട്ടിട്ടുണ്ട് ; അമിതാഭ് ബച്ചന്‍
അഭിനയിക്കാന്‍ അറിയല്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് തുടക്കകാലത്ത് സിനിമാ സെറ്റുകളില്‍ നിന്ന് തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. കരിയറിന്റെ ആദ്യകാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞു. കോന്‍ ബനേഗ കറോര്‍പതിയിലാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. സെറ്റില്‍ എന്നെങ്കിലും വഴക്ക് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി

More »

'സെറ്റില്‍ ഗിരീഷ് ഒന്നും മിണ്ടുന്നില്ല, എന്നോട് താല്‍പര്യമില്ലേ എന്ന് വിചാരിച്ചു'; നിവിന്‍ പോളി
ഓണം റിലീസില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓണാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ഒരുമിച്ചുള്ള ഓണാഘോഷ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ഈ വീഡിയോയിലെ പലഭാഗങ്ങളും സോഷ്യല്‍

More »

ലിസ്റ്റിന്‍ സൂപ്പര്‍ ഹിറ്റാകുമെന്ന് പറയുന്ന സിനിമകള്‍ പൊളിയും, പ്രതീക്ഷയില്ലെന്ന് പറയുന്ന പടങ്ങള്‍ ഹിറ്റടിക്കും; ട്രോളി ധ്യാന്‍
നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസിന്റെ 50-ാമത്തെ തിയറ്റര്‍ കാക്കനാട് ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ താരങ്ങള്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛനാണ് ആദ്യമായി എന്നോട് ലിസ്റ്റിനെക്കുറിച്ച് പറയുന്നത്. അച്ഛന്‍ പൊതുവേ ആരെ കുറിച്ചും

More »

ബെത്ലഹേം കുടുംബ യൂണിറ്റ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഫണ്‍ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. നമ്മുടെയൊക്കെ

More »

തുടക്കം വിസ്മയക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ല, 'മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കുമെന്ന തോന്നുന്ന ഘട്ടത്തിലാണ് ഈ പ്രൊജക്ട് ഓണ്‍ ആകുന്നത് ; ജൂഡ്
തുടക്കം സിനിമയിലേക്ക് വിസ്മയ മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തുടക്കം വിസ്മയക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ലെന്ന് ജൂഡ് പറഞ്ഞു. തിരക്കഥ നേരത്തെ തന്നെ തയ്യാറാക്കിയതാണെന്നും പിന്നീട് ഈ കഥ വിസ്മയക്കും സുചിത്ര മോഹന്‍ലാലിനും ഇഷ്ടമാവുകയായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.   'മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കുമെന്ന

More »

അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, നിര്‍മ്മാണ രംഗത്തും രാഷ്ട്രീയത്തിലും സജീവമാകുമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ കൃഷ്ണന്‍ അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. താരവുമായി അടുത്ത കേന്ദ്രങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും താരം ഇടവേളയിലേക്ക് കടക്കുക എന്നാണ് ലഭിക്കുന്ന സൂചന. വര്‍ഷങ്ങളായി സിനിമയില്‍

More »

'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരം കമന്റ് ഏറെ വിഷമിപ്പിച്ചു'; രതീഷ് വേഗ

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'-ന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍

വാഴ 2'ന് ശേഷം ഹാഷിര്‍ നായകനാകുന്ന ഞൊടി ചിത്രീകരണം തുടങ്ങി

വാഴ 2'ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തില്‍ വച്ചു നടന്നു. നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ',

'അന്ന് എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു, തോര്‍ത്ത് മാത്രമുടുത്ത് സെറ്റില്‍ നിന്നു'; ആദ്യകാല അനുഭവം പങ്കുവച്ച് സൂരി

സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടന്‍ സൂരി. ഒരു സെറ്റില്‍ വച്ച് തന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകന്‍ പറഞ്ഞെന്നും വെറും തോര്‍ത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പറയുകയാണ് സൂരി.

തീരുമാനങ്ങളില്‍ ഇടപെടാറില്ല, വീഴുമ്പോള്‍ താങ്ങാന്‍ വാപ്പച്ചിയുണ്ട്'; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് മുന്നോടിയായി നടന്ന പരിപാടിയില്‍ നിങ്ങളുടെ അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച

ഈ വര്‍ഷം ഏറെ ത്രില്ലിങ്ങാണ്, മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ച വര്‍ഷമാണ് ; വിജയ് ദേവരകൊണ്ട

2026 എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ഈ വര്‍ഷം തനിക്ക് ഏറെ ത്രില്ലിങ് ആണെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. മദ്യപാനം താന്‍ പൂര്‍ണമായും ഉപേക്ഷിച്ച വര്‍ഷമാണ് ഇതെന്നും താരം തുറന്നുപറഞ്ഞു. തന്റെ പുതിയ ചിത്രമായ 'രോമാഞ്ചക'ത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത്

'ആ നഗ്‌ന വീഡിയോയില്‍ ഉള്ളത് ഞാന്‍ അല്ല, കാണാന്‍ ഇടയായാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യുക'; ശാലിനി പാണ്ഡെ

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ നടി ശാലിനി പാണ്ഡെ രംഗത്ത്. താന്‍ നടത്തിയ വിദേശ യാത്രയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിലൊരു വിഡിയോയാണ് എഐയുടെ സഹായത്തോടെ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നത്. വൈറലാകുന്ന വീഡിയോയില്‍