World

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ട്രംപ് ഉത്തരവിട്ടു; രേഖകള്‍ പുറത്ത്
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നല്‍കിയ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. 2020 ഡിസംബര്‍ 16നാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് മൂന്ന് പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ ഉത്തരവില്‍ ആരും ഒപ്പുവെച്ചിരുന്നില്ല. നാഷണല്‍ ആര്‍ക്കവ്‌സ് പുറത്തുവിട്ട രേഖ പൊളിറ്റിക്കോ ആണ് പ്രസിദ്ധീകരിച്ചത്. വോട്ടെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രംപ് സാധ്യമായതെല്ലാം ചെയ്തുവെന്ന വിവരമാണ്

More »

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ് ,'ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ അതിജീവിച്ചു ; ഇംഗ്ലണ്ടിന് പിന്നാലെ കോവിഡ് നിയന്ത്രണം നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്
ഇംഗ്ലണ്ടിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്. ശനിയാഴ്ച മുതല്‍ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. 'ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ അതിജീവിച്ചു. ഇതിനു മുമ്പ് വളരെ ഇരുണ്ട ദിനങ്ങളില്‍ നിങ്ങളോടു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്നു നല്ല തെളിച്ചമുള്ള ദിനമാണ്. കോവിഡ്19ന്

More »

മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച് യാത്രക്കാരന്‍, പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു ; വിമാനത്താവളത്തില്‍ കാത്തു നിന്ന് പൊലീസ് പിടികൂടി
വിമാനത്തിന് ഉള്ളില്‍ മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച യാത്രക്കാരനെ തിരിച്ചിറക്കാനായി പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു. വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതോടെയാണ് യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം തിരിച്ച് പോയത് മിയാമിയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ യുഎസില്‍

More »

ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കി പാക് പൈലറ്റ്
ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കിയിരിക്കുകയാണ് ഒരു പാക് പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍നിന്ന് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനത്തിലാണ് സംഭവം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൗദിയിലെ ദമാമില്‍ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു. കാലാവസ്ഥാ

More »

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്നതില്‍ ബെനഡിക്ട് 16ാമന് വീഴ്ച പറ്റി; മുന്‍ മാര്‍പ്പാപ്പക്കെതിരെ റിപ്പോര്‍ട്ട്
കത്തോലിക്കാ സഭക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിലും ഇതിനെതിരെ നടപടിയെടുക്കുന്നതിലും മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. 1980കളില്‍ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരിക്കെ ലൈഗികപീഡന ആരോപണത്തില്‍ പെട്ട നാല് പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബെനഡിക്ട് 16ാമന്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍

More »

വാക്‌സിനേഷന്‍ എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്ന് നിലപാടെടുത്ത ഗായിക കോവിഡ് ബാധിച്ചു മരിച്ചു
വാക്‌സിന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ചെക്ക് ഗായിക ഹന ഹോര്‍ക (57) കോവിഡ് ബാധിച്ച് മരിച്ചു. വാക്‌സിനേഷന്‍ എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. ഭര്‍ത്താവും മകനും വാക്‌സിന്‍ സ്വീകരിച്ചിട്ടും ഇവര്‍ അതിന് തയാറാകാതെ രോഗം മനപൂര്‍വ്വം ക്ഷണിച്ച് വരുത്തുകയായിരുന്നു. താന്‍ കോവിഡിനെ അതീജീവിച്ചെന്നും അല്‍പ്പം തീവ്രമായിരുന്നുവെന്നും

More »

അഫ്ഗാനിസ്ഥാനില്‍ അബദ്ധത്തില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തുപേര്‍ മരിച്ച സംഭവം ; വീഡിയോ പുറത്ത്
യു.എസ് സൈന്യം ആളുമാറി നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ പുറത്ത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ വീഡിയോ, വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്ത് വിട്ടത്. 2021 ആഗസ്റ്റ് മാസം 29നാണ് സംഭവം നടന്നത്. കാബൂളിനു മുകളില്‍ പറന്നു നടന്നിരുന്ന രണ്ട് ഡ്രോണുകള്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നു കരുതി നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

More »

കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു: കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു; വേദന പങ്കുവച്ച് യുവാവ്
പ്രണയിച്ച യുവതിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്ത ദുരിതത്തിലായ യുവാവിന്റെ കഥയാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. മെക്‌സിക്കോക്കാരനായ ഉസിയേല്‍ മാര്‍ട്ടിനെസ് എന്ന വ്യക്തിയ്ക്കാണ് ഈ അവസ്ഥ. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍.പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേല്‍ വൃക്ക ദാനം ചെയ്തത്. എന്നാല്‍ വൃക്ക

More »

കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ല ; നിരവധി പേര്‍ ഗുരുതരമായി ഇപ്പോഴും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഈ മഹാമാരി അടുത്തെങ്ങും അവസാനിക്കില്ല,' ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് മാധ്യമപ്രവര്‍ത്തകരോട്

More »

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും

അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്.

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം

പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന്

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത

മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി