World

യുക്രെയ്‌നെ ആക്രമിക്കുന്ന പക്ഷം റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വാതകം എത്തിക്കുന്ന നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പദ്ധതി റദ്ദാക്കും ; പുടിന് മേല്‍ സമ്മര്‍ദ്ദമായി ജര്‍മ്മനിയും യുഎസും ; യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തി ഫ്രാന്‍സ്
യുക്രെയ്ന്‍ റഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ മുന്‍കൈയെടുത്ത് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം ഒഴിവാക്കണമെന്ന് മക്രോണ്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു. അഞ്ച് മണിക്കൂറോളമാണ് ക്രംലിനിലെ കൂടിക്കാഴ്ച നീണ്ടത്. ഇന്ന് യുക്രെയ്‌നിലെത്തി പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും മക്രോണ്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നെ ആക്രമിക്കുന്ന പക്ഷം റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വാതകം എത്തിക്കുന്ന നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പദ്ധതി റദ്ദാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും പ്രതികരിച്ചു. യുദ്ധമുണ്ടായാല്‍ അരലക്ഷം

More »

100 അടി താഴ്ചയുള്ള കിണറില്‍ 100 മണിക്കൂര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞത് ജീവനറ്റ ശരീരം; വിങ്ങലായി അഞ്ച് വയസ്സുകാരന്‍ റയാന്റെ മരണം
 വീടിന് മുന്നിലെ കിണറില്‍ വീണ് പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ 100 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നിരാശയില്‍ അവസാനിച്ചു. അഞ്ച് വയസ്സുള്ള റയാന്‍ അവ്‌റാമിന്റെ മരണം മൊറോക്കോ രാജാവാണ് രാജ്യത്തോട് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 18 ഇഞ്ച് മാത്രം വിടവുള്ള കിണറിലാണ് കുട്ടി കുടുങ്ങിയത്.  കൊട്ടാരത്തില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുട്ടിയുടെ

More »

ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഓസ്‌ട്രേലിയന്‍ പത്രം
ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേരെന്നായിരുന്നു ചൈന ഔദ്യോഗികമായി പറഞ്ഞിരുന്നത്.1962ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതിവേഗം ഒഴുകുന്ന ഗാല്‍വന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 38 ചൈനീസ് സൈനികരെങ്കിലും

More »

പൊതുപരിപടിയില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങിന്റെ ഭാര്യ; അഞ്ച് മാസത്തിനിടെ ആദ്യം
ഏകദേശം അഞ്ച് മാസത്തിനിടെ ആദ്യമായി പൊതുപരിപടിയില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു. ചാന്ദ്ര പുതുവത്സര അവധി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മാന്‍സുഡേ ആര്‍ട്ട് തിയേറ്ററില്‍ നടന്ന കലാപ്രകടനത്തില്‍ കിമ്മും റിയും പങ്കെടുത്തതായി അറിയിച്ചു. സെപ്തംബര്‍ 9 ന് രാജ്യം സ്ഥാപിതമായതിന്റെ വാര്‍ഷികത്തില്‍, തന്റെ

More »

കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക് ; രാജ്യത്ത് അഞ്ച് ലക്ഷത്തോളം രോഗികളുള്ളപ്പോള്‍ പ്രഖ്യാപനം ; ഒമിക്രോണ്‍ വ്യാപനം ശക്തമെങ്കിലും ജനങ്ങള്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍
ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക്. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പൂര്‍ണമായും രാജ്യം തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്‌റക്‌സന്‍ അറിയിച്ചു. യൂറോപ്പില്‍ കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുമ്പോഴാണ് അയല്‍രാജ്യങ്ങളെ മാതൃകയാക്കി

More »

കോവിഡ് ഒരു അപകടകരമായ രോഗമായി തുടരുകയാണ് ; ഒമിക്രോണിന്റെ ഉപവകഭേദം അതിവേഗം പടര്‍ന്നുപിടിക്കുന്നു,57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന
ഒമിക്രോണിന്റെ ഉപവകഭേദം അതിവേഗം പടര്‍ന്നുപിടിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. 10 ആഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്രബലമായ വകഭേദമായി മാറിയത്. കഴിഞ്ഞ മാസം

More »

ചൈനീസ് സൈന്യം മകനെ ഷോക്കടിപ്പിച്ചു, മകന്‍ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായി ; മിറാം തരോണിന്റെ പിതാവ്
ചൈനീസ് കസ്റ്റഡിയില്‍ തന്റെ മകന്‍ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായതെന്നും അവര്‍ ഷോക്കടിപ്പിച്ചെന്നും മിറാം തരോണിന്റെ പിതാവ് പറഞ്ഞു. 'അവന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അവനെ പിറകില്‍ നിന്ന് ചവിട്ടുകയും നേരിയ തോതില്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സമയവും അവന്റെ കണ്ണുകള്‍ മറയ്ക്കുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത്

More »

യുക്രെയ്ന്‍ വളഞ്ഞ് റഷ്യന്‍ സൈന്യം ; ആക്രമിച്ചാല്‍ അനന്തര ഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ് സേനാ മേധാവി ; 1.3 ലക്ഷം സൈനീകരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചതായി സ്ഥിരീകരിച്ച് മന്ത്രി
റഷ്യ ആക്രമണത്തിന് സജ്ജമായി കഴിഞ്ഞെന്ന വിലയിരുത്തലില്‍ യുഎസ്. യുക്രെയ്‌നെ ആക്രമിച്ചാല്‍ അനന്തര ഫലം പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് യുഎസ് സേനാ മേധാവി മാര്‍ക്ക് മില്ലി പറഞ്ഞു. ശീത യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്ര വലിയ പടയൊരുക്കം. മുന്നറിയിപ്പിനൊപ്പം കിഴക്കന്‍ യൂറോപ്പിലേക്ക് സൈനീക സന്നാഹവും യുഎസ് ശക്തമാക്കി. സൈനീക സഖ്യമായ നാറ്റോയ്ക്ക് കരുത്തേക്കാന്‍ ചെറിയൊരു സംഘം സൈനീകരെ

More »

പബ്ജിക്ക് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു
പാക്കിസ്ഥാനിലെ ലഹോറില്‍ 14 വയസ്സുകാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരും ഉള്‍പ്പടെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കുട്ടി. ആരോഗ്യ പ്രവര്‍ത്തകയായ നാഹിദ് മുബാറക്(45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17 കാരി, 11 കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. പബ്ജിക്ക് അടിമയായ

More »

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത്

'കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ച് കമ്പനികള്‍ , വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ്

യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു

ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്‌ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് 'എക്‌സി'ല്‍ കുറിപ്പിട്ടത്.

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും

അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്.