UAE

ദുബൈയില്‍ ഭിക്ഷാടകയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍
ദുബൈയില്‍ ഭിക്ഷാടകയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വന്‍ തുക ദുബൈ പൊലീസ് കണ്ടെത്തിയത്. ഏഷ്യക്കാരിയായ സ്ത്രീയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു കുഞ്ഞുമായി ഭിക്ഷാടനം നടത്തിയ ഇവരുടെ പക്കല്‍ നിന്ന് വിവിധ രാജ്യത്തെ കറന്‍സികള്‍ പിടികൂടി. ആകെ 30,000 ദിര്‍ഹം (ഏകദേശം ആറ് ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. പള്ളികള്‍ക്കും താമസസ്ഥലങ്ങള്‍ക്കും സമീപം ഒരു മാസം ഭിക്ഷയെടുത്താണ് ഇവര്‍ പണം നേടിയത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ വര്‍ഷം ഇതുവരെ പിടികൂടിയ ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  യാചകര്‍

More »

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസല്‍ഖൈമയില്‍ '; 2.4 ഡിഗ്രിയില്‍
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടു്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താപനില.  ഫുജൈറയിലെ മെേ്രബ മലനിരകളില്‍ 5.2 ഡിഗ്രിയും റാസല്‍ഖൈമയിലെ തന്നെ ജബല്‍ അല്‍ റഹ്ബയില്‍ 5.5 ഡിഗ്രിയും രേഖപ്പെടുത്തി. മഴ സാധ്യത പറഞ്ഞിരുന്നതിനാല്‍ ഇന്നലെ അല്‍ഐന്‍ മേഖലയിലെ വാഹനങ്ങള്‍ മൂടാന്‍ കട്ടിയുള്ള തുണികളും

More »

പൊടിക്കാറ്റ് ശക്തമാകും; അബുദാബിയിലും ദുബായിലും താപനില കുറയും
രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായിരിക്കും എന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നില്‍കിയിരുന്നു. എന്നാല്‍ ഇന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലെ ചില പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചിലപ്പോള്‍

More »

ദുബൈ വിമാനത്താവളത്തില്‍ വീണ്ടും ലഹരിവസ്തു പിടികൂടി
സവാള കയറ്റുമതിയുടെ മറവില്‍ ലഹരി വസ്തു കടത്താനുള്ള ശ്രമം തകര്‍ത്ത് ദുബൈ കസ്റ്റംസ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 26.5 കിലോ ലഹരിവസ്തു പിടികൂടി. രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്തിയത്.  

More »

യുഎഇയില്‍ ഇന്നു മുതല്‍ മാര്‍ച്ച് 1 വരെ മഴയ്ക്ക് സാധ്യത
യുഎഇയില്‍ ഇന്നു മുതല്‍ മാര്‍ച്ച് 1 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറുനിന്നുള്ള ഉപരിതല ന്യൂനമര്‍ദ്ദവും പടിഞ്ഞാറുനിന്നു വീശിയടിക്കുന്ന കാറ്റും യുഎഇയില്‍ മഴയ്ക്ക് കാരണമാകും. ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കും. വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ

More »

യുഎഇയില്‍ വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം
ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴാഴ്ച വരെ നീളുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു.  വരും ദിവസങ്ങളില്‍ താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍

More »

ബിഎപിഎസ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും സന്ദര്‍ശനം
മാര്‍ച്ച് 1 മുതല്‍ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതല്‍ രാത്രി 8 വരെ സന്ദര്‍ശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളില്‍ പ്രവേശനം അനുവദിക്കില്ല. നിലവില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇക്കാര്യം അറിയാതെ നേരിട്ട് എത്തുന്നവരേയും കടത്തിവിടുന്നുണ്ടെങ്കിലും രജിസറ്റര്‍ ചെയ്തുവരാനാണ് അഭ്യര്‍ത്ഥന. രാജ്യാന്തര സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത്

More »

യുഎഇയില്‍ ഇന്നും നാളെയും മഴ
യുഎഇയിലെ ചില എമിറേറ്റുകളില്‍ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുക ഇതില്‍ ഫുജൈറയില്‍ മഴ ശക്തമാകുമെന്നാണ് കരുതുന്നത്.  

More »

യുഎഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും മുന്നറിയിപ്പ്
രാജ്യത്ത് വീണ്ടും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ ഈ ദിവസങ്ങളില്‍ മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. ചെറുതും വലുതുമായ കാറ്റിന് ഇവിടെ സാധ്യതയുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത

More »

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ