Saudi Arabia

അനധികൃത ടാക്‌സി ; സൗദിയില്‍ 418 പേര്‍ പിടിയില്‍
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്‌സികള്‍ക്കെതിരെ നടപടി കടപ്പിച്ച് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ 418 കാറുകളെയും അവയുടെ ഡ്രൈവര്‍മാരെയും അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ കാമ്പയിനിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്. വിമാനത്താവളങ്ങളില്‍നിന്ന് ഇങ്ങനെ അനധികൃത ടാക്‌സി സര്‍വിസ് നടത്തിയവരാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഈ നിയമലംഘനത്തിനെതിരായ നടപടി കടുപ്പിക്കുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. അനധികൃത ടാക്‌സി സര്‍വിസ് നടത്തുന്നവര്‍ക്കെതിരെ 5,000 റിയാല്‍ പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ഉള്‍പ്പെടെയുള്ള ശിഷാനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് സുഗമവും സുരക്ഷിതവും സുഖപ്രദവുമായ

More »

റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു ; രണ്ടുപേര്‍ക്ക് പരുക്ക്
റിയാദ് പ്രവിശ്യയില്‍ മലയാളി സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ തിരുവനന്തപുരം പേട്ട ഭഗത്സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ് കുമാര്‍ തമ്പിയാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍

More »

ലോകത്തെ ഏറ്റവും വലിയ ഡ്രാഗണ്‍ തീം പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗണ്‍ ബോള്‍ സെഡ് തീം പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദിന് സമീപം നിര്‍മിക്കുന്ന വിനോദ നഗരമായ ഖിദ്ദിയയിലാണ് ഈ തീം പാര്‍ക്ക് നിര്‍മിക്കുന്നത്. ഏകദേശം 5.3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തീം പാര്‍ക്ക് ഒരുങ്ങുന്നത്. ഡിസ്‌നി വേള്‍ഡിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ഖിദ്ദിയയുടെ 'പവര്‍ ഓഫ് പ്ലേ' ചിന്തയെ ഉള്‍ക്കൊള്ളാന്‍

More »

ഹൃദയാഘാതം ; പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു
സൗദി അറേബ്യയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അല്‍ഖസീം പ്രവിശ്യയിലെ ഉനൈസക്ക് സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കഞ്ചേരി എരുമപ്പട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുത (59) ആണ് മരിച്ചത്. മൃതദേഹം നിഫി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഭാര്യ മൈമൂന, മക്കള്‍ ; നൗഷിദ, നാഫില, നാജിയ,

More »

സൗദിയില്‍ ശക്തമായ മഴ
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാവും. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യഭാഗം, കിഴക്ക് ഭാഗങ്ങളില്‍ ഇടവിട്ട സമയങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മാര്‍ച്ച് 21 മുതല്‍ 25 വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും ഉണ്ടാവുമെന്നതിനാല്‍

More »

22000 കിലോ ഹാഷിഷും 174 കിലോ കൊക്കെയ്‌നും ലഹരി ഗുളികകളും, സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട
സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. വാര്‍ ഓണ്‍ ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്രയധികം ലഹരിമരുന്ന് പിടിച്ചെടുത്തത്. സൗദി പൊതുസുരക്ഷാ ഡയറക്ടര്‍ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  1500 കിലോ മെത്താംഫെറ്റാമൈന്‍, 7.6 കോടി ആംഫെറ്റാമൈന്‍ ഗുളികകള്‍,  22000 കിലോ ഹാഷിഷ്, 174 കിലോ കൊക്കെയ്ന്‍, 900,000 കിലോ ഖാട്ട്, 1.2 കോടി നിരോധിത ഗുളികകള്‍

More »

സൗദിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് വിവിധ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ക്ലാസുകള്‍ ഓണ്‍ലൈനുണ്ടാകും. റിയാദ്, മജ്മഅ, അല്‍ റസ്, ഖാസീം, റാബിസ്, ഉനൈസ, മദ്‌നബ്, സല്‍ഫി, അല്‍ ഗാഥ്, ശഖ്‌റ, ഹഫര്‍ ,ബാതിന്

More »

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ രേഖകളില്ലാത്തെ 19,746 പ്രവാസികള്‍ പിടിയില്‍
താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സൗദി അധികൃതര്‍ ഒരാഴ്ചയ്ക്കിടെ 19,746 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. മാര്‍ച്ച് ഒമ്പത് ശനിയാഴ്ച മുതല്‍ 15 വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. റമദാന്‍ കാലത്തും പതിവ് സുരക്ഷാ

More »

സൗദിയുടെ എണ്ണേതര വരുമാനം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍
സൗദി അറേബ്യയിലെ എണ്ണേതര വരുമാനം ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിലയില്‍. 2023 ല്‍ ആഭ്യന്ത ഉല്‍പ്പാദത്തില്‍ പെട്രോളിയം ഇതര മേഖലകളുടെ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നിക്ഷേപം, ഉപഭോഗം, കയറ്റുമതി എന്നിവയിലെ

More »

സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍

നിയമ ലംഘകരായ 19662 പേര്‍ സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ (12436) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4464 പേരും തൊഴില്‍ നിയമം ലംഘിച്ച 2762 പേരും ഇവരിലുണ്ട്. 1283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമ ലംഘകര്‍ക്ക് അഭയം

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും

ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രില്‍ 25 വ്യാഴാഴ്ച മുതല്‍

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ