Saudi Arabia

മക്ക മദീന ഹറമുകളില്‍ എത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍
മക്ക മദീന ഹറമുകളില്‍ എത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍. റംസാനില്‍ ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.  തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളില്‍ നടപ്പിലാക്കി തുടങ്ങി.  പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്‌കരിക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നത് പകര്‍ച്ച വ്യാധികളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പൊതു സുരക്ഷാ വിഭാഗം ഓര്‍മ്മിപ്പിച്ചു.  

More »

സൗദിയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും
സൗദിയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രളയ ബാധ്യതയുണ്ട്. അവിടെ താമസിക്കുന്നവര!് ജാഗ്രത പാലിക്കണം. ആ ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണം. അധികൃതര്‍

More »

പൊതുമാപ്പ് ; തടവുകാരെ വിട്ടയച്ചു തുടങ്ങി
റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്നവരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന നടപടികള്‍ക്ക് തുടക്കം. സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നത്. എല്ലാ വര്‍ഷവും റമദാനില്‍ രാജകാരുണ്യത്താല്‍ നിരവധി പേരാണ് ജയില്‍

More »

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം
സൗദിയിലെ ദമ്മാമില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവാവിന് ഹൃദയാഘാതം ഉണ്ടായത്. വര്‍ക്കല അയിരുര്‍ കിഴക്കേപ്പുറം സ്വദേശി ഷിബിന്‍ മന്‍സിലില്‍ നഹാസ് മുഹമ്മദ് കാസിം(43) ആണ്

More »

സൗദിയില്‍ ദന്ത ചികില്‍സാ മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണത്തിന് തുടക്കമായി
സൗദി അറേബ്യയില്‍ ദന്ത ചികില്‍സാ മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണത്തിന് തുടക്കമായി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള ഡെന്റല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 35 ശതമാനം പേരെങ്കിലും സൗദി പൗരന്‍മാരായിരിക്കണമെന്നാണ് വ്യവസ്ഥ. ആറു മാസം മുമ്പാണ് ഇതു സംബന്ധിച്ച് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചത്. ആറു മാസത്തെ സാവകാശം മാര്‍ച്ച് 10 ഞായറാഴ്ച അവസാനിച്ചതായി

More »

അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കി സൗദി
കൊലപാതക ആക്രമണ കേസുകളില്‍ പ്രതികളായ അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മറ്റൊരു പ്രവാസി കാവല്‍ക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ അനീസ്മിയയാണ് പ്രതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിചാരണയില്‍ കുറ്റം

More »

ഇഖാമയില്ലാത്ത പതിനായിരത്തോളം പ്രവാസികള്‍ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ താമസ രേഖ അഥവാ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) ഇല്ലാത്ത പതിനായിരത്തോളം പ്രവാസികള്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. 2024 ഫെബ്രുവരി 22 മുതല്‍ 2024 ഫെബ്രുവരി 28 വരെ റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിന് 9,080 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സൗദി സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലണ് ഇഖമയില്ലാത്ത ഇത്രയധികം പേര്‍

More »

കര്‍ശന പരിശോധന; നിയമം ലംഘിച്ചാല്‍ ഒരാഴ്ചക്കിടെ 14,955 പ്രവാസികള്‍ അറസ്റ്റില്‍
സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കര്‍ശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാവകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍  14,955 വിദേശികളാണ് അറസ്റ്റിലായത്. 9,080 ഇഖാമ നിയമലംഘകരും 3,088  അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും  2,787  തൊഴില്‍ നിയമലംഘകരുമാണ് പിടിയിലായത്. അതിര്‍ത്തി

More »

ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി സൗദി
സൗദി അറേബ്യ ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 119 രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റി അയച്ചു.  2023 ല്‍ 146.2 കോടി റായാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചത്.2022ല്‍ ഈന്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു. എട്ടു വര്‍ഷത്തിനിടെ ഈന്തപ്പഴ കയറ്റുമതി 152.5 ശതമാനം വര്‍ധിച്ചു. 2016 ല്‍ 57.9 കോടി

More »

സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍

നിയമ ലംഘകരായ 19662 പേര്‍ സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ (12436) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4464 പേരും തൊഴില്‍ നിയമം ലംഘിച്ച 2762 പേരും ഇവരിലുണ്ട്. 1283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമ ലംഘകര്‍ക്ക് അഭയം

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും

ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രില്‍ 25 വ്യാഴാഴ്ച മുതല്‍

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ