മക്ക മദീന ഹറമുകളില്‍ എത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍
മക്ക മദീന ഹറമുകളില്‍ എത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍. റംസാനില്‍ ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളില്‍ നടപ്പിലാക്കി തുടങ്ങി.
പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്‌കരിക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നത് പകര്‍ച്ച വ്യാധികളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പൊതു സുരക്ഷാ വിഭാഗം ഓര്‍മ്മിപ്പിച്ചു.