വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍, ഖസിം, വടക്കന്‍ അതിര്‍ത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വെള്ളക്കെട്ടുകള്‍ രൂപപ്പെടും. താഴ്‌വരകളില്‍ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഇത്തരം അപടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. വെള്ളക്കെട്ട് കണ്ടാല്‍ അവയില്‍ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവില്‍ ഡിഫന്‍സ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു.