USA

മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !
മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വ്യക്തമാക്കി. മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മസാം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.വലിയ സമ്മേളനങ്ങളും സംഗീത പരിപാടികളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി റഷ്യയിലെ അമേരിക്കക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും ദീര്‍ഘകാലമായി തുടരുന്ന മുന്നറിയിപ്പ് കൈമാറല്‍ നയ പ്രകാരമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് അഡ്രിന്‍ വാട്‌സണ്‍ അറിയിച്ചു. റഷ്യയെ ഞെട്ടിച്ചുകൊണ്ട് തലസ്ഥനനഗരമായ മോസ്‌കോയിലെ ക്രോക്കറ്റ് സിറ്റി ഹാളില്‍

More »

ട്രംപ് പാപ്പരാകാന്‍ സാധ്യത ; 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയും ഇതിന്റെ പലിശയും ചേര്‍ത്താണ് 454 മില്യണ്‍ ഡോളര്‍ ട്രംപ് അടയ്‌ക്കേണ്ടി വരിക.

More »

ഒരു വയസ്സുകാരിയെ വീട്ടില്‍ തനിച്ചാക്കി അവധിക്കാലം ആഘോഷിച്ച് അമ്മ ; പട്ടിണി കിടന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് തടവ്
16 മാസം പ്രായമുള്ള മകളെ വീട്ടില്‍ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാന്‍ അമ്മ പോയതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി .ഒഹായോ സ്വദേശിയായ അമ്മയെ പരോളിന് അര്‍ഹതയില്ലാത്ത ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പ്രതിയായ ക്രിസ്റ്റല്‍ കാന്‍ഡെലാരിയോ (32) കുറ്റസമ്മതം നടത്തിയിരുന്നു. 2023 ജൂണില്‍ ഡിട്രോയിറ്റിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും അവധിക്കാലം

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന ആരോപണവുമായി കുടുംബം ; സംശയകരമായി ഒന്നുമില്ലെന്ന് അധികൃതരും
ഇന്ത്യന്‍ വിദ്യാര്‍ത്ഥി അഭിജിത്ത് പരൂച്ചൂരു (20) ബോസ്റ്റണില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടന്നു. ഇതില്‍ സംശയകരമായ ഒന്നുമില്ലെന്ന് അധ്കൃതര്‍ പറയുന്നു. പരുചൂരിന്റെ മാതാപിതാക്കള്‍ കണക്ടികട്ടിലാണ്. പരുച്ചൂരിന്റെ സംസ്‌കാരം ജന്മനാടായ ആന്ധ്രയിലെ തെന്നാലിയില്‍ നടന്നു. എന്നാല്‍ കുടുംബം സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച കാറിനുള്ളില്‍ ; ഈ വര്‍ഷം കൊല്ലപ്പെട്ട 9ാമത്തെ വിദ്യാര്‍ത്ഥി
 ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാര്‍ത്ഥിയെയാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ കസ്റ്റഡിയില്‍

More »

വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം, ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണം തുടങ്ങി അമേരിക്ക
ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണം തുടങ്ങി അമേരിക്ക. വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രൊസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

More »

മിഷിഗണ്‍ ഹൈസ്‌കൂളില്‍ നാല് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ മാതാപിതാക്കളും കുറ്റക്കാര്‍ ; 15 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി
2021ല്‍ മിഷിഗണ്‍ ഹൈസ്‌കൂളില്‍ നാലു വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാന്‍ ഈതന്‍ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റക്കാരനെന്ന് കണ്ടെത്തി. ഈതന്റെ മാതാവും ഇതേ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ വിചാരണ നടന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് 15 വര്‍ഷം വരെ തടവുലഭിക്കാം. ജെയിംസ് ക്രംബ്ലിയുടെ ശിക്ഷ

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ട്രംപും ജോ ബൈഡനും മത്സരത്തിനിറങ്ങും ; പൊതു തെരഞ്ഞെടുപ്പില്‍ ആരു കരുത്ത് കാട്ടും ?
നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പ്രതിനിധിയായി ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപും വീണ്ടും മത്സരത്തിനിറങ്ങും. ഇരു പാര്‍ട്ടികളിലും കാര്യമായ എതിര്‍പ്പില്ലാതെയാണ് ഇരുവരും ആവശ്യമായ പ്രതിനിധികളെ ഉറപ്പിച്ചത്. ജനുവരിയില്‍ ഇയോവയില്‍ ജയത്തോടെ തുടങ്ങിയ ട്രംപ് അവസാനമായി ചൊവ്വാഴ്ച നടന്ന ജോര്‍ജിയ, മിസിസിപ്പി,

More »

യുവ ടിക് ടോക് താരത്തിന്റെ മരണം വേദനയാകുന്നു,അനുശോചനവുമായി ഫോളോവേഴ്‌സ്; വാര്‍ത്ത പങ്കുവെച്ച് ലിയയുടെ സുഹൃത്ത്
ക്യാന്‍സര്‍ ബാധിതയായ യുവ ടിക് ടോക് താരം ലിയ സ്മിത്ത് അന്തരിച്ചു. 22 വയസ്സായിരുന്നു. യുവാക്കളെ കൂടുതലായി ബാധിക്കുന്ന എവിങ്ങ്‌സ് സാര്‍കോമ എന്ന അപൂര്‍വ കാന്‍സറായിരുന്നു ലിയ സ്മിത്തിന് ബാധിച്ചിരുന്നത്. നേരത്തെ ക്യാന്‍സറോട് പോരാടുന്ന തന്റെ അനുഭവങ്ങള്‍ ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.  മാര്‍ച്ച് 11നാണ് ലിയ സ്മിത്ത് ചികിത്സയിലിരിക്കെ മരിച്ചതെന്ന് അവരുടെ

More »

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്