ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച കാറിനുള്ളില്‍ ; ഈ വര്‍ഷം കൊല്ലപ്പെട്ട 9ാമത്തെ വിദ്യാര്‍ത്ഥി
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാര്‍ത്ഥിയെയാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിജിത്. ആന്ധ്രയിലെ പരുച്ചുരി ചക്രധാറിന്റേയും ശ്രീലക്ഷ്മിയുടേയും ഏക മകനാണ് അഭിജിത്ത്.
കാമ്പസിനുള്ളിലെ വനത്തില്‍ നിന്നാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിനും ലാപ്‌ടോപ്പിനും വേണ്ടി അക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക സംശയം. അതേസമയം, അഭിജിതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. അഭിജിതിന് ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നോ എന്നതടക്കം സംശയം ഉയരുന്നുണ്ട്.
കുട്ടിക്കാലം മുതല്‍ അഭിജിത് മിടുക്കനായ കുട്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അമേരിക്കയില്‍ പോയി പഠിക്കുന്നതിനെ ആദ്യഘട്ടത്തില്‍ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നുവെങ്കിലും അഭിജിതിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് സമ്മതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഭിജിത്തിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരേത്തോടെ വീട്ടിലെത്തിച്ചു. ഈ വര്‍ഷം 9ാമത്തെ വിദ്യാര്‍ത്ഥിയാണ് അമേരിക്കയില്‍ കൊല്ലപ്പെടുന്നത്.