ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന ആരോപണവുമായി കുടുംബം ; സംശയകരമായി ഒന്നുമില്ലെന്ന് അധികൃതരും
ഇന്ത്യന്‍ വിദ്യാര്‍ത്ഥി അഭിജിത്ത് പരൂച്ചൂരു (20) ബോസ്റ്റണില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടന്നു. ഇതില്‍ സംശയകരമായ ഒന്നുമില്ലെന്ന് അധ്കൃതര്‍ പറയുന്നു. പരുചൂരിന്റെ മാതാപിതാക്കള്‍ കണക്ടികട്ടിലാണ്. പരുച്ചൂരിന്റെ സംസ്‌കാരം ജന്മനാടായ ആന്ധ്രയിലെ തെന്നാലിയില്‍ നടന്നു. എന്നാല്‍ കുടുംബം സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ്.
കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം.ബാസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിജിത്. ആന്ധ്രയിലെ പരുച്ചുരി ചക്രധാറിന്റേയും ശ്രീലക്ഷ്മിയുടേയും ഏക മകനാണ് അഭിജിത്ത്.
അഭിജിതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. അഭിജിതിന് ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നോ എന്നതടക്കം സംശയം ഉയരുന്നുണ്ട്. എന്നാല്‍ സംശയകരമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.