Australia

ന്യൂ സൗത്ത് വെയില്‍സിലെ പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ ആദ്യമായി സംയുക്ത സമരത്തിന്; ബജറ്റില്‍ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 3% വര്‍ദ്ധന മാത്രം; പോരെന്ന് യൂണിയനുകള്‍
 മെച്ചപ്പെട്ട ശമ്പളവും, തൊഴില്‍ അന്തരീക്ഷവും ആവശ്യപ്പെട്ട് പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ അടുത്ത ആഴ്ച ജോലിയില്‍ നിന്നും പണിമുടക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ സംസ്ഥാന ബജറ്റ് അവതരണം നടക്കുകയും, പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് മൂന്ന് ശതമാനം ശമ്പള വര്‍ദ്ധന മാത്രം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.  യൂണിയനുകള്‍ കൂടുതല്‍ ഉയര്‍ന്ന ശമ്പളമാണ് ആവശ്യപ്പെട്ടതെങ്കിലും ബജറ്റില്‍ മൂന്ന് ശതമാനത്തില്‍ വര്‍ദ്ധന ഒതുക്കി. ഇതാദ്യമായാണ് പബ്ലിക്, കാത്തലിക് ടീച്ചര്‍ യൂണിയനുകള്‍ സമരത്തിന് ഒരുമിച്ച് ഇറങ്ങുന്നത്. എന്‍എസ്ഡബ്യുവിലെ വിദ്യാഭ്യാസ പ്രതിസന്ധി ശരിപ്പെടുത്താന്‍ ഈ നടപടി ആവശ്യമായി വന്ന സാഹചര്യത്തിലാണ് ഒരുമിച്ച് നീങ്ങുന്നതെന്ന് സ്വതന്ത്ര്യ എഡ്യുക്കേഷന്‍ യൂണിയന്‍ ഓഫ് ഓസ്‌ട്രേലിയ വ്യക്തമാക്കി.  ടേം 2

More »

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാള്‍സ് ; പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തില്‍ മന്ത്രി
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ്. തിരക്കേറിയ ഏതാനും ദിനങ്ങള്‍ക്ക് മുന്‍പ് യോഗയില്‍ തുടങ്ങുന്ന ഒരു പ്രഭാതം എന്ന കുറിപ്പോടെയാണ് മാള്‍സ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഭരണ, ഉദ്യോഗസ്ഥ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചകളെ പ്രതീക്ഷയോടെയാണ്

More »

അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ച് Airbnb ; നിരക്ക് ഈടാക്കിയത് അമേരിക്കന്‍ നിരക്കില്‍ ; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കും
2018 ജനുവരി മുതല്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ Airbnb വഴി അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഡോളര്‍ ചിഹ്നം നല്‍കിയാണ് Airbnb വെബ്‌സൈറ്റിലും ആപ്പിലും ബുക്കിങ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നിരക്കുകള്‍ അമേരിക്കന്‍ ഡോളറിലാണ് ഈടാക്കിയിരുന്നത്. അമേരിക്കന്‍ ഡോളര്‍ എന്ന് വ്യക്തമാക്കാതിരുന്നത് ഉപഭോക്താക്കള്‍ക്ക് തെറ്റിദ്ധാരണ

More »

എന്‍എസ്ഡബ്യു ബജറ്റ്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ പരിഷ്‌കാരങ്ങള്‍; ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കും ഗുണകരം; നഴ്‌സുമാര്‍ ഉള്‍പ്പെടെ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് വീട് വാങ്ങാന്‍ സ്‌കീം
 എന്‍എസ്ഡബ്യു ട്രഷറര്‍ മാറ്റ് കീന്‍ തന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചു. വിലയേറിയ എന്‍എസ്ഡബ്യുവിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ആളുകള്‍ക്ക് വഴിയൊരുക്കുന്ന വമ്പന്‍ പരിഷ്‌കാരങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.  2023 ജനുവരി 16 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക ലാന്‍ഡ് ടാക്‌സ് നല്‍കുന്നത് തെരഞ്ഞെടുക്കാന്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്

More »

ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക്; പ്രതിരോധ, സുരക്ഷാ സഹകരണം അജണ്ടയില്‍
 ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ് നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍. പ്രതിരോധ, സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും, ഇന്തോ-പസഫിക് മേഖലയിലെ സഹകരണവുമാണ് പ്രധാന അജണ്ട.  ആന്തണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള പുതിയ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റില്‍ നിന്നും ഒരു മുതിര്‍ന്ന അംഗം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ആദ്യമായാണ്.

More »

സുരക്ഷിതമായി താമസിക്കാന്‍ വീടുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു ; പ്രതിസന്ധിയില്‍ താങ്ങായി ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാര്‍
വില താങ്ങാന്‍ സാധിക്കുന്നതും സുരക്ഷിതവുമായി 1200 ഓളം വീടുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാര്‍. വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രതിസന്ധിയിലൂടെ കടന്നുപോയ ഇവിടം സുരക്ഷിതത്തെ പറ്റി വിമര്‍ശനം ഉയര്‍ന്നിരുന്നു. കുടുംബങ്ങള്‍ പലരും വേര്‍പിരിഞ്ഞു താമസിക്കേണ്ട അവസ്ഥയാണ്. ചിലര്‍ കാറില്‍ തന്നെ കഴിയുന്നവരുമുണ്ട്. ഏതായാലും സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന

More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബ്ബാസ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ട് ; വെളിപ്പെടുത്തി സഹോദരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാല സുഹൃത്തായി ഗുജറാത്തിലെ വീട്ടില്‍ വളര്‍ന്ന അബ്ബാസ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ട്. അമ്മ ഹീര ബെന്നിന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ കുട്ടിക്കാലം അനുസ്മരിച്ചെഴുതിയ ബ്ലോഗില്‍ പരാമര്‍ശിച്ച അബ്ബാസിനായി സാമൂഹിക മാധ്യമങ്ങളില്‍ വലിയ അന്വേഷണമാണ് നടന്നത്. നരേന്ദ്ര മോദിയുടെ സഹോദരന്‍ പങ്കജ് മോദിയാണ് സ്‌കൂളില്‍ തന്റെ പഴയ സതീര്‍ഥ്യന്‍

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ അഴിമതി വ്യാപിക്കുന്നു; മുന്നറിയിപ്പ് നല്‍കി ക്രൈം & കറപ്ഷന്‍ കമ്മീഷന്‍; ചില വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും സര്‍ക്കാരില്‍ അമിത സ്വാധീനം
 ക്യൂന്‍സ്‌ലാന്‍ഡ് സ്റ്റേറ്റ് ഗവണ്‍മെന്റില്‍ അഴിമതി ആഴത്തില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ക്രൈം & കറപ്ഷന്‍ കമ്മീഷന്‍. ഇടനിലക്കാരുടെ എണ്ണം ഉയരുന്നതാണ് ഇതിന് കാരണമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.  ഏതാനും ചില ഗ്രൂപ്പുകള്‍ക്കും, വ്യക്തികള്‍ക്കും സര്‍ക്കാരിന് മേല്‍ സന്തുലിതമല്ലാത്ത വിധത്തില്‍ സ്വാധീനമുള്ളതായി കമ്മീഷന്‍ കണ്ടെത്തി. ഈ ബന്ധം വിനിയോഗിച്ച്

More »

സ്ത്രീകള്‍ സുരക്ഷിതമായി രാത്രിയിലും സഞ്ചരിക്കട്ടെ, 30 മില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ; പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും പൊതു സ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സിസിടിവികളും ലൈറ്റുകളും സ്ഥാപിക്കും
രാത്രിയില്‍ സ്ത്രീകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി നടക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ 30 മില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. പെറോട്ടെറ്റ് സര്‍ക്കാര്‍ വരാനിരിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷാ നടപടികള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്. ലൈംഗിക, ഗാര്‍ഹിക പീഡനങ്ങളെ അതിജീവിക്കുന്നവര്‍ക്കുള്ള പിന്തുണ നല്‍കാനും സഹായ ധനം പ്രഖ്യാപിക്കും. ന്യൂസൗത്ത്

More »

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്