USA

Association

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം
 ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്. മുതിര്‍ന്നവര്‍ക്കായി നടത്തപ്പെട്ട ധ്യാനത്തിന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ ഗ്ലോബല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും കൗണ്‍സലര്‍ ജെനറാളുമായ ഫാ. അഗസ്റ്റിന്‍ മുണ്ടന്‍കാട്ട് നേതൃത്വം നല്‍കി. മാര്‍ച്ച് 7 വ്യാഴാഴ്ച വിശുദ്ധ കുര്‍ബ്ബാനയോടു കൂടി ആരംഭിച്ച ധ്യാന പരിപാടികള്‍ മാര്‍ച്ച് 10 ഞായറാഴ്ച വൈകുന്നേരം നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തോടുകൂടിയുള്ള ആരാധനയോടെയാണ് സമാപിച്ചത്. ബ്രദര്‍ വി.ഡി. രാജു ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കി. മാര്‍ച്ച് 9 ശനിയാഴ്ചയും മാര്‍ച്ച് 10 ഞായറാഴ്ചയുമായി

More »

ഫാന്‍സിമോള്‍ പള്ളാത്തുമഠം ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ടെക്‌സാസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാന്‍സി മോള്‍ പള്ളാത്തു മഠം മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസിക്കൊപ്പം മത്സര

More »

ഒഹേര്‍ എയര്‍പോര്‍ട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസര്‍ ഐസക്ക് തോമസ് ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ : മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിന്റ മകന്‍ ഐസക്ക് തോമസ് ( 54) ചിക്കോഗോയില്‍ നിര്യാതനായി. ഒഹേര്‍ എയര്‍പോര്‍ട്ടില്‍ ചീഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. അമ്മ: എലിസബത്ത് തോമസ് . ഭാര്യ : ആന്‍ ജേക്കബ് , മക്കള്‍ : ജയ്‌സണ്‍ തോമസ് , ജോയല്‍ തോമസ്. സഹോദരിമാര്‍: ബീന കുര്യന്‍ ( ബാള്‍ട്ടിമോര്‍), ബിനിത

More »

എം.എം.എന്‍.ജെയുടെ ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളി മുസ്ലിം കൂട്ടായ്മയായ MMNJ യുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച, റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 600ല്‍ പരം മലയാളികള്‍ പരിപാടിയില്‍ പങ്കെടുക്കും. ന്യൂജേഴ്‌സി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സഘടനാ നേതാക്കള്‍

More »

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു
വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വന്‍ഷനില്‍ മലയാളികളുടെ ഹൃദയം തൊട്ട കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു. കവി, സിനിമ ഗാനരചയിതാവ്,  സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലകളിലും പ്രശസ്തനാണ് മുരുകന്‍

More »

ചിക്കാഗോ സെന്റ് മേരീസില്‍ മൂന്നു നോമ്പാചരണസമാപനവും പുറത്ത് നമസ്‌കാരവും ഭക്തിസാന്ദ്രമായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മൂന്നുനോമ്പാചരണത്തോടനുബന്ധിച്ച് പുറത്ത്‌നമസ്‌കാരം ഭക്തിരനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. ജോസ് തറക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു മൂന്നു നോമ്പാചരണത്തിന്റെ ഭാഗമായി വി. കുര്‍ബ്ബാനയും പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടത്. പ്രവാസലോകത്ത്

More »

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'സര്‍വ്വീസ്' അഥവാ സേവനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാര്‍ ഫാ. ജോഷി വലിയ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനം ഇല്ലാത്ത പ്രാര്‍ത്ഥന വെറും പ്രാര്‍ത്ഥനയും, പ്രവത്തനവും പ്രാര്‍ത്ഥനയും ഒരുമിക്കുമ്പോള്‍ അത് സേവനമായി

More »

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുറത്തു നമസ്‌കാരം ജനുവരി 24 ന്. ഫാ. ജോസ് തറക്കല്‍ മുഖ്യ കാര്‍മ്മികന്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ പുറത്തുനമസ്‌കാരവും മൂന്നു നോയമ്പ് ആചരണത്തിന്റെ സമാപനവും ജനുവരി 24 ബുധനാഴ്ച വൈകിട്ട് നടത്തപ്പെടും. ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. ജോസ് തറക്കല്‍ പുറത്തു നമസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജെനറാളും ക്‌നാനായ റീജിയന്‍

More »

ഫൊക്കാന കണ്‍വന്‍ഷന്‍ ഡോ. ശശി തരൂര്‍ പങ്കെടുക്കും
വാഷിംഗ്ടണ്‍: ലോക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 21ാം ദേശീയ കണ്‍വന്‍ഷനില്‍  വിശ്വപൗരന്‍ ഡോ. ശശി തരൂര്‍ പങ്കെടുക്കും. ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന  കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളുവെന്ന് ഡോ. ശശി തരൂര്‍ ഫൊക്കാന പ്രസിഡന്റ്  ഡോ. ബാബു സ്റ്റീഫനെ  അറിയിച്ചു.    ഐക്യരാഷ്ട്ര സഭയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. തരൂര്‍ കേന്ദ്ര

More »

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നല്‍കിയത് നോര്‍ത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടര്‍ ഡോ.

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബര്‍ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച്

ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്

യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവര്‍സീസ് ഇന്ത്യന്‍

സ്‌നേഹ വീട് പദ്ധതിയിലെ താക്കോല്‍ ദാനം

തിരുവനന്തപുരം. ഭവന രഹിതര്‍ക്ക് നല്‍കാനായി ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ബിസിനസ് ഫോറം രക്ഷാധികാരിയുമായ Dr. ബാബു സ്റ്റീഫന്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വര്‍ണാഭമായി

ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി. സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയര്‍ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 ഒക്ടോബര്‍ 12 ശനിയാഴ്ച