Canada

കാനഡയില്‍ ജൂണില്‍ ഒരു മില്യണടുത്ത് പുതിയ ജോലികളുണ്ടായി റെക്കോര്‍ഡിട്ടു; തൊഴിലില്ലായ്മ നിരക്ക് മേയിലെ 13.7 ശതമാനത്തില്‍ നിന്നും ജൂണില്‍ 12.3 ശതമാനമായി ഇടിഞ്ഞു; സമ്പദ് വ്യവസ്ഥ കൊറോണക്കെടുതിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നു
 കാനഡയുടെ സമ്പദ് വ്യവസ്ഥ ജൂണില്‍ ഏതാണ്ട് ഒരു മില്യണോളം ജോലികള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞമാസം 9,53,000 പേര്‍ക്കാണ് പുതുതായി ജോലി ലഭിച്ചിരിക്കുന്നത്.ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയുമാണ്.രാജ്യമെമ്പാടും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍ കാനഡയുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ നിന്നും തിരിച്ച് വരവ് ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.        ഇതിനെ തുടര്‍ന്ന് നിരവധി കാനഡക്കാരും പെര്‍മനന്റ് റെസിഡന്റുമാരും തങ്ങളുടെ മുന്‍ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിക്ക് തിരിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവരാകട്ടെ പുതിയ തൊഴില്‍  ചെയ്യാനാരംഭിച്ചിട്ടുമുണ്ട്.കാനഡയില്‍ ലോക്ക്ഡൗണ്‍ കാരണം ഫെബ്രുവരിക്കും

More »

കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കേസുകളും; ക്യൂബെക്കില്‍ പുതുതായി ആറ് മരണം; ഒന്റാറിയോവില്‍ 170 പുതിയ കേസുകളും മൂന്ന് മരണവും;ആല്‍ബര്‍ട്ടയില്‍ പുതിയ 37 കേസുകളും മൂന്ന് മരണവും; സാസ്‌കറ്റ്ച്യൂവാനില്‍ അഞ്ച് പുതിയ കേസുകള്‍
കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കോവിഡ് 19 കേസുകളും സ്തിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ രാജ്യത്ത് ഇതുവരെ 1,06,783 പേര്‍ക്കാണ് കൊറോണ പിടിപെട്ടിരിക്കുന്നത്. ഇതില്‍ 27,460 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 70,574 ആണ്. രാജ്യത്തെ മൊത്തം കൊറോണ മരണമാകട്ടെ 8749 ആയാണ് വര്‍ധിച്ചിരിക്കുന്നത്.രാജ്യത്ത് ഏറ്റവും

More »

കാനഡയില്‍ നിന്നും വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍ സിബിഎസ്എക്ക് അറിയില്ല; ഇവരില്‍ പലരും മറയില്ലാതെ വിവരങ്ങള്‍ വെളിച്ചപ്പെടുത്തുന്നില്ല; വിസാ പരിധി കഴിഞ്ഞ് താമസിക്കുന്നവരും ക്രിമിനലുകളും ഇതില്‍ പെടുന്നു
കാനഡയില്‍ നിന്നും  വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍  കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് അതോറിറ്റി അല്ലെങ്കില്‍ സിബിഎസ്എക്ക് അറിയില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജ്യത്ത് നിന്ന് വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 50,000 പേരില്‍ മൂന്നില്‍ രണ്ട് പേരുടെയും വിശദാംശങ്ങള്‍ സിബിഎസ്എക്ക്

More »

കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇനിയും അവസരങ്ങള്‍; ടെക്‌നോളജി മേഖലയില്‍ കുടിയേറാന്‍ അവസരമേറെയെങ്കിലും കൊറോണ പ്രശ്‌നം കാരണം കാനഡയിലേക്കെത്താനാവുന്നില്ല; കഴിഞ്ഞ വര്‍ഷം പിആറിനുള്ള ക്ഷണം ലഭിച്ചതില്‍ 47 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍
കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യേകിച്ച് ടെക്‌നോളജി മേഖലയില്‍ നിന്നുള്ള കഴിവുറ്റവര്‍ക്ക് നിലവിലും ഏറെ അവസരങ്ങളുണ്ടെങ്കിലും  2020ല്‍ ഇവിടേക്ക് എത്തിപ്പെടുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2019യില്‍ കാനഡയില്‍ ടെക്‌നോളജി മേഖലയില്‍ കഴിവുറ്റ കുടിയേറ്റക്കാര്‍ക്ക് ഏറെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സോഫ്റ്റ്

More »

കാനഡയിലേക്ക് പോകരുതെന്ന് പൗരന്‍മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പെരുപ്പിച്ച് കാട്ടി ചൈന; ഹോംഗ്‌കോംഗുമായുള്ള എക്‌സ്റ്റ്‌റാഡിഷന്‍ ട്രീറ്റി കാനഡ റദ്ദാക്കിയതിലുള്ള പ്രതികാരം
കാനഡയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി ചൈന രംഗത്തെത്തി. കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ സമീപകാലത്ത് നടത്തി വരുന്ന തുടര്‍ച്ചയായുളള ആക്രമണങ്ങള്‍ എടുത്ത് കാട്ടിയാണ് ചൈന പൗരന്‍മാര്‍ക്ക് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. സമീപകാലത്തായി കാനഡയും ചൈനയും തമ്മിലുള്ള ഉരസലുകള്‍ മൂര്‍ച്ഛിച്ച്

More »

കാനഡയില്‍ ജൂലൈ മധ്യത്തോടെ കൂടുതല്‍ കൊറോണക്കേസുകളുണ്ടാകും; നാഷണല്‍ ഇമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആയിരക്കണക്കിന് രക്തസാമ്പിളുകള്‍ പരിശോധിക്കാനാരംഭിച്ചു; നിലവില്‍ 105,000 പേര്‍ക്ക് രോഗം ബാധിച്ചുവെങ്കിലും 20 ഇരട്ടി വരെ അധികം രോഗികളുണ്ടാകാം
കാനഡയില്‍ ജൂലൈ മധ്യത്തോടെ ഏത് തരത്തിലായിരിക്കും കോവിഡ് 19 ബാധാ നിരക്കുണ്ടാകുകയെന്ന അവലോകനം പുറത്ത് വന്നു. നിലവില്‍ ഉറപ്പിച്ചിരിക്കുന്ന കൊറോണ കേസുകളേക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കും ഇത് പ്രകാരം ഈ മാസം മധ്യത്തോടെ രാജ്യത്ത് കൊറോണ കേസുകളുടെ നിരക്കുണ്ടാവുകയെന്നാണ് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി നാഷണല്‍ ഇമ്യൂണിറ്റി

More »

കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കോവിഡ് കടുത്ത ആഘാതമുണ്ടാക്കി; 2020ന്റെ രണ്ടാം പകുതിയില്‍ കുടിയേറ്റം ത്വരിതപ്പെട്ടേക്കുമെന്നും 2021ഓടെ സാധാരണ നിലയിലാകുമെന്നും പ്രതീക്ഷ;കുടിയേറ്റത്തെ ശക്തിപ്പെടുത്താനായി ആവുന്നതെല്ലാം ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്
കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തെ കൊറോണ വൈറസ് പ്രതിസന്ധി കടുത്ത ആഘാതമുണ്ടാക്കിയതിന്റെ വെളിച്ചത്തില്‍ വരാനിരിക്കുന്ന ആറ് മാസങ്ങളില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം ഏത് തരത്തിലുള്ളതായിരിക്കുമെന്ന അവലോകനം പുറത്ത് വന്നു. കൊറോണ സൃഷ്ടിച്ച തടസങ്ങള്‍ മൂലം  കാനഡയിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ പലവിധ പ്രതിബന്ദങ്ങളാണുണ്ടായിരിക്കുന്നത്.  അതായത് ഇത് മൂലം

More »

ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് സാധ്യതയേറുന്നു;മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ നിയന്ത്രണവിധേയമാകുന്നു; 34ല്‍ പകുതിയോളം പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും നിലവില്‍ 10ല്‍ കുറവ് ആക്ടീവ് കോവിഡ് കേസുകള്‍ മാത്രം
ഒന്റാറിയോവിലെ മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ പടര്‍ച്ച മന്ദഗതിയിലായതോടെ ഒന്റാറിയോവിലെ മിക്ക ഇടങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയേറി.  കഴിഞ്ഞ മൂന്നാഴ്ചയോളമായി ഈസ്റ്റേണ്‍, നോര്‍ത്തേണ്‍ ഒന്റാറിയോവിന്റെ എല്ലാ ഭാഗങ്ങളിലും പ്രവിശ്യയുടെ  സൗത്ത് വെസ്റ്റേണ്‍ ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകളുടെ രണ്ടാംഘട്ടം

More »

ബ്രിട്ടീഷ് കൊളംബിയ കൊറോണ ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പിഎന്‍പി ഡ്രോ നടത്തി; ഇന്‍വിറ്റേഷനുകള്‍ നല്‍കിയത് 314 പേര്‍ക്ക്; ഡ്രോ നടത്തിയത് എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളില്‍
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് കൊളംബിയ ഏറ്റവും വലിയ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഡ്രോ നടത്തി. തങ്ങളുടെ എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളിലൂടെ  ഇത് പ്രകാരം 314 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ജൂണ്‍ 30ന് നടത്തിയ ഡ്രോയിലൂടെ ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചവര്‍ക്ക് ഇനി പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷ

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി