Sports

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് ടീമിനെ ഞെട്ടിച്ച കാര്യമാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌നയുടെ പിന്മാറ്റമെന്നായിരുന്നു സി.എസ്.കെ ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരം കൂടി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് വിവരം. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഈ സീസണില്‍ നിന്നു പിന്മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയിലെത്തിയ ചെന്നെ ടീമിനൊപ്പം ഹര്‍ഭജന്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ നിന്നും ഹര്‍ഭജന്‍ വിട്ടുനിന്നിരുന്നു. സഹതാരങ്ങള്‍ക്ക് കോവിഡ് കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹര്‍ഭജന്‍ ടീമിനൊപ്പം ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായാണ്

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളില്‍ രണ്ടു പേര്‍ക്കും ചില സ്റ്റാഫുകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പേസ് ബൗളര്‍ ദീപക് ചാഹറായിരുന്നു. മറ്റു ടീമുകളെല്ലാം വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുമ്പോഴും, കോവിഡിനെതിരെ അലസ മനോഭാവമാണ് ചെന്നൈ താരങ്ങള്‍ സ്വീകരിച്ചത്. ഇതിനെ മുംബൈ ഇന്ത്യന്‍സ് താരവും ദീപക് ചാഹറിന്റെ

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളില്‍ ഒരാള്‍ക്കും ചില സ്റ്റാഫുകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ സമീപകാല മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ താരം ദീപക് ചാഹറാണെന്നാണ് ഏറ്റവും പുതിയ വിവരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ ഒരു വലംകയ്യന്‍ മീഡിയം പേസ്

മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും മധ്യനിര താരം സുരേഷ് റെയ്‌നയും ദേശീയ ടീമില്‍ നിന്ന് വിരമിച്ചത് കഴിഞ്ഞ ദിവസമാണ്. ധോണി വിരമിച്ചതിനു പിന്നാലെ നാടകീയമായി റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിരമിച്ചതിനു ശേഷം തങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ് റെയ്‌ന ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുന്നത്. ദൈനിക് ജാഗ്‌രന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ്

1990ലെ ആഗസ്റ്റ് 14, ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരം. ക്രിക്കറ്റ് പാരമ്പര്യമുള്ള മണ്ണില്‍ 17 വയസ്സുകാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടക്കമിട്ടത് പിന്നീട് ലോക ക്രിക്കറ്റില്‍ താന്‍ തുടരാന്‍ പോകുന്ന ഇതിഹാസ യാത്രയുടെ തുടക്കം. 17 വയസ്സും, 112 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ

മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷിയും മകള്‍ സിവയും ആരാധകര്‍ക്ക് എപ്പോഴും പ്രിയങ്കരരാണ്. കുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സാക്ഷി പങ്കുവച്ച സിവയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പിഞ്ചു കുട്ടിയെ മടിയിലിരുത്തിയുള്ള സിവയുടെ ചിത്രമാണ് സാക്ഷി പങ്കുവച്ചത്. ധോണി സാക്ഷി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞോ എന്നാണ്

രണ്ടാം ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് ഒന്നും, രണ്ടും വര്‍ഷമല്ല, നീണ്ട 28 വര്‍ഷങ്ങളാണ്. എംഎസ് ധോണിയും, അദ്ദേഹത്തിന്റെ ടീമും ചേര്‍ന്നാണ് 2011 ഏപ്രില്‍ 2ന് സ്വന്തം നാട്ടില്‍ വെച്ച് കിരീടധാരണം നടത്തിയത്. അനുഭവസമ്പത്തും, യുവത്വവും ഒരുമിക്കുന്ന ടീമിനെ നയിച്ചചതോടെയാണ് ലോകകിരീടം നേടുന്ന ആദ്യ ആതിഥേയ ടീമായി ഇന്ത്യ മാറുന്നതും. മികച്ച ഓള്‍റൗണ്ടര്‍മാരും, ലോകോത്തര

ഇന്ത്യ ചൈന പ്രശ്‌നം രൂക്ഷമായിരിക്കേയാണ് വിവോയുടെ പ്രതികാര നടപടി. ചൈനീസ് കമ്പനിയായ വിവോ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയെന്ന വാര്‍ത്ത തള്ളിയിരിക്കുകയാണ് പ്രസിഡന്റ് ഗാംഗുലി. സ്ഥിരം പാതയില്‍ നിന്നുള്ള നേരിയ വ്യതിയാനം മാത്രമാണ് വിവോയുടെ പിന്മാറ്റമെന്നും അതിന്റെ പ്രത്യാഘാതം നേരിടാനുള്ള കരുത്ത്

തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സാധാരണ താന്‍ അടക്കുന്ന വൈദ്യുതി ബില്ലിനേക്കാല്‍ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. അദാനി ഇലക്ട്രിസിറ്റിയാണ് ഇവിടെ വൈദ്യുതി നല്‍കുന്നത്. ഇത്തവണ തനിക്ക് ലഭിച്ച ബില്‍, അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോയെന്നാണ് ഹര്‍ഭജന്റെ ചോദ്യം. 33,900