Indian
കോണ്‍ഗ്രസിന് നിര്‍ണായകമായ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരുന്നുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംഗ് കഴിഞ്ഞ സാഹചര്യത്തിലാണ് അമേഠി, റായ്ബറേലി സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നത്. ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. വയനാട്ടില്‍ നിന്ന് അങ്ങനെയങ്കില്‍ രാഹുലിന്റെ യാത്ര അമേഠിയിലേക്കായിരിക്കും. റായ്ബറേലിയില്‍
ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും ഉള്‍പ്പെടെ അപ്രസ്കതമായ കാര്യങ്ങള്‍ പരീക്ഷ ഉത്തരക്കടലാസില്‍ എഴുതിയ ഫാര്‍മസി വിദ്യാര്‍ഥികളെ ജയിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രൊഫസര്‍മാര്‍ക്ക് സസ്!പെന്ഷന്. ഉത്തര്‍പ്രദേശിലെ ജാവുന്‍പൂരിലാണ് സംഭവം. 18 ഫാര്‍മസി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. ജയ് ശ്രീറാമിനൊപ്പം
ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും അറസ്റ്റിലായി. ജയിലിലായിരുന്ന സമയത്ത് തന്റെ ഭാര്യ, തന്റെ തന്നെ ഇളയ സഹോദരനെ വിവാഹം ചെയ്തുവെന്ന് മനസിലാക്കിയതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ബിഹാര്‍ സ്വദേശിയായ വിജയ് സഹാനി (30) ആണ്
ദില്ലിയിലെ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റില്‍ ഐസ്ക്രീം കച്ചവടക്കാരന് കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡ സ്വദേശിയായ അജയ് 25 വയസുകാരനായ ഐസ്ക്രീം കച്ചവടക്കാരാനായ പ്രഭാതിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊല്ലുകയായിരുന്നു. ബുധാനാഴ്ച രാത്രി ഉണ്ടായ സംഭവത്തിലാണ് അപ്രതീക്ഷിത
മുംബൈയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ആന്റോപ് ഹില്ലിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്കാന് എന്നിവരാണ് മരിച്ചത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്ന് രാത്രിയോടെ പോലീസില്‍ പരാതി
സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക ഓരോ
ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കും. മുലായം സിങ് യാദവിന്റെ സഹോദരന് രത്തന്‍ സിങ്ങിന്റെ മകന് തേജ്പ്രതാപ് യാദവിനെ
പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന് പറയുന്നു. കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തല്‍.
ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള് വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നടന്ന കാലയളവില്‍ തെളിവായ 170 ഫോണുകള്‍ നശിപ്പിക്കപ്പെട്ടു. സമന്‍സ്