Kerala

തമിഴ്‌നാടിന് അര്‍ഹമായ വെളളം വിട്ടുകിട്ടണം'; കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് അറസ്റ്റിലായ എല്‍ടിടിഇ അനുകൂലികള്‍
കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ പിടിയിലായ എല്‍ടിടിഇ അനുകൂലികളുടെ മൊഴി. തമിഴ്‌നാടിന് അര്‍ഹമായ വെളളം വിട്ടുകിട്ടുന്നതിന് വേണ്ടി കേരളത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഈ ലക്ഷ്യത്തിനു വേണ്ടി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാനായിരുന്നു നീക്കമെന്നും ഇവര്‍ മൊഴി നല്‍കി. സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. കഴിഞ്ഞ ഏഴിന് ദേശീയ അന്വേഷണ ഏജന്‍സി എല്‍ടിടിഇ അനുകൂലികള്‍ക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രമുഖ നേതാക്കള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരുടെ

More »

മോട്ടോര്‍ വാഹന വകുപ്പിന്റെ ' പണി ' തുടങ്ങി ; പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ഏഴ് ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ഉത്തരവില്‍ സാവകാരശം തേടി സ്വകാര്യ

More »

'ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി'; വെല്ലുവിളിച്ചാല്‍ പേര് പറയും; എ കെ ബാലന്‍
മന്ത്രിമാരുടെ വിദേശയാത്രയില്‍ എന്താണ് തെറ്റെന്ന് എ.കെ. ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 23 തവണ വിേദശത്ത് പോയി. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയെന്നും വെല്ലുവിളിച്ചാല്‍ പേരുകള്‍ പറയുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. ലോക കേരളസഭ മേഖലാ സമ്മേളനം സര്‍ക്കാര്‍ കാശെടുത്തല്ല നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More »

ചെന്നൈയില്‍ വച്ച് എം ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിക്കെട്ടി: കൂടുതല്‍ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷിന്റെ 'ചതിയുടെ പത്മവ്യൂഹം'
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' ഉടന്‍ വിപണിയിലേക്ക്. സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങളെ കുറിച്ച് വിവരിക്കുന്നതാണ് പുസ്തകം. ചെന്നൈയില്‍ വച്ച് എം ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. മറ്റന്നാള്‍ പുസ്തകം വിപണിയിലിറങ്ങും. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം

More »

ഏഴു മാസം മുമ്പ് പ്രണയിച്ച് വിവാഹം ; യുവതി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍
യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.15നാണ് ഭര്‍തൃവീട്ടിലെ മുറിയില്‍ സൂര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സൂര്യയെ കുമ്പനാട്ടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍

More »

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ല, പ്രവാസികളാണ് ചെലവ് വഹിക്കുന്നത് ; മുഖ്യമന്ത്രി
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ലോക കേരള സഭയുടെ യുകെയൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത് മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി,

More »

സാധാരണക്കാരന്റെ പണവുമായിട്ടാണ് കുടുംബവുമായി യാത്ര നടത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നാണ് കുടുംബത്തെ കൊണ്ടുപോകുന്നത് എന്ന് പറയുന്നത് തന്നെ കള്ളത്തരമാണ്.. ഇത് ധൂര്‍ത്താണ് ; മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയെ വിമര്‍ശിച്ച് കെ സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഈ കണക്കിന് പോവുക ആണെങ്കില്‍ വിദേശ യാത്രയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണെന്നും സുധാകരന്‍ പരിഹസിച്ചു. സാധാരണക്കാരന്റെ പണവുമായിട്ടാണ് കുടുംബവുമായി യാത്ര നടത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നാണ് കുടുംബത്തെ കൊണ്ടുപോകുന്നത് എന്ന്

More »

എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന് അധ്യാപികയുടെ പരാതി, ഒന്നും അറിയില്ലെന്ന് എംഎല്‍എ
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

More »

അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു
 ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ ശേഷം വീട്ടിലെത്തിയ മകന്‍ ദേവനന്ദാണ് സംഭവം ആദ്യം കണ്ടത്. കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത്

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ

ബിജെപിയില്‍ ചേരാന്‍ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. ടിജി നന്ദകുമാറിന്റെ

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ