Kerala

ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാവരുത്'; കുഞ്ഞനുജന്‍ മുഹമ്മദിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച അഫ്രയുടെ വിടവാങ്ങല്‍ വേദനയാകുന്നു
സ്വന്തം വേദനയ്ക്കിടയിലും അനിയന് നോവരുതെന്ന പ്രാര്‍ത്ഥനയോടെ സഹായത്തിനായി മുന്നോട്ടുവന്ന എസ്എംഎ രോഗ ബാധിതയായ മാട്ടൂല്‍ സ്വദേശിനി അഫ്ര അന്തരിച്ചു. വിദ്യാര്‍ത്ഥിനിയായ അഫ്ര വീല്‍ചെയറിലായിരുന്നു ജീവിതകാലം മുഴുവനും. എല്ല് പൊടിയുന്ന അഫ്രയുടെ നോവ് കേരളക്കരയ്ക്കാകെ കണ്ണീരായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എംഎ രോഗബാധിതയായ അഫ്രക്ക് വിലയേറിയ മരുന്ന് ലഭിക്കാത്തതിനാല്‍ ജീവിതം വീല്‍ചെയറിലായിരുന്നു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച് അനിയന് വേണ്ടി അതേ രോഗത്തിന്റെ ചികിത്സയുടെ

More »

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍
തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍. എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് ഫുട്‌ബോള്‍ കളിക്കാന്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെയും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരെയും ഉള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്. ഈ മാസം 21നാണ് യുവാവ്

More »

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചിരുന്നു.

More »

തൃശ്ശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച 22 കാരന്റെ പരിശോധനാ ഫലം ഇന്നു ലഭിക്കും
തൃശ്ശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21നാണ് യുവാവ് യുഎഇ യില്‍ നിന്നെത്തിയത്. 22 വയസാണ് പ്രായം.  കുരങ്ങ് വസൂരി പരിപൂര്‍ണമായി പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ഉടന്‍ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ യുവാവിന്റെ സമ്പര്‍ക്കപ്പെട്ടികയിലുള്ളവര്‍ കുറവാണ്.

More »

35 പവനും ധരിച്ച് നടന്ന സ്ത്രീയെ നേമത്ത് തട്ടിക്കൊണ്ടുപോയി; സ്വര്‍ണം മുഴുവന്‍ കവര്‍ന്നു; മര്‍ദ്ദനത്തില്‍ പല്ലും കൊഴിഞ്ഞു
അമിതമായി സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍

More »

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട് വാഹന പരിശോധനയ്ക്ക് ഇടയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും ഡ്രൈവര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിന്ഡ പത്മനാഭന്‍, പുതിയാപ്പ് സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൂന്താനം ജംഗ്ഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

More »

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്കെതിരെ പീഡനക്കേസ്
കോഴിക്കോട് പന്തരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ്. കൊടുവള്ളി സ്വദേശി സാലിഹിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.

More »

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആവശ്യം ഉന്നയിച്ച് ലത്തീന്‍ സഭ
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത. പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് ലത്തീന്‍ അതിരൂപത ആവശ്യം ഉന്നയിച്ചത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണമെന്നും തീര ശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. 'ക്യാമ്പുകളില്‍ താമസിക്കുന്നവരെ

More »

പിണറായി സര്‍ക്കാര്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് ഉന്നതതല യോഗം ചേരും മുമ്പ്
പിണറായി സര്‍ക്കാര്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് ഉന്നതതല യോഗം ചേരും മുമ്പ്. ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്നിരട്ടി വിലയുള്ള പി.പി.ഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം പൊളിക്കുന്നതാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ആര്‍ക്കുമറിയാത്ത തട്ടിക്കൂട്ട് സ്ഥാപനമായ സാന്‍ ഫാര്‍മയെ കെ.എം.എസ്.സി.എല്‍ നിന്നാണ് പി.പി.ഇ കിറ്റ്

More »

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, കെഎസ്ഇബി ജീവനക്കാരന്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍

കൊല്ലം പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റര്‍ മുറിക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം രഘു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ