യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രെന്‍ജു ജോര്‍ജ്... യുക്മയുടെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ മുന്‍കൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക....

യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രെന്‍ജു ജോര്‍ജ്... യുക്മയുടെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ മുന്‍കൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക....
മാഞ്ചസ്റ്റര്‍: ജനുവരി പത്തൊന്‍പതിന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രശസ്തമായ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയില്‍ മജീഷ്യന്‍ മാര്‍വിന്‍ ബിനോ, പ്രശസ്ത കോമേഡിയന്‍ അശോക് ഗോവിന്ദ്, പ്രശസ്ത കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് രെഞ്ജു ജോര്‍ജ് എന്നിവര്‍ തങ്ങളുടെ മാസ്മരിക പ്രകടനങ്ങളുമായി എത്തിച്ചേരും.

യുകെയിലെ നിരവധി കലാപ്രതിഭകള്‍ അണിനിരക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് 2019 അവാര്‍ഡ് നൈറ്റ് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന യുക്മയുടെ ഏറ്റവും വലിയതും ആകര്‍ഷണം നിറഞ്ഞതുമായ പരിപാടിയായിരിക്കും. യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്കുന്ന കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ്.


യുകെയിലും യൂറോപ്പിലെ വിവിധ വേദികളില്‍ 2010 മുതല്‍ മാന്ത്രിക പരിപാടികള്‍ അവതരിപ്പിച്ചു വരുന്ന പ്രശസ്ത മാന്ത്രികന്‍ മുതുകാടിന്റെ ശിഷ്യന്‍ കൂടിയായ മാര്‍വിന്‍ ബിനോ ഡല്‍ഹിയില്‍ മുതുകാടിന്റെ മാജിക് അക്കാദമിയില്‍ നിന്നുമാണ് മാന്ത്രിക വിദ്യ സ്വന്തമാക്കിയത്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്.


യുക്മ ഫെസ്റ്റ് വേദിയിലെത്തുന്ന മറ്റൊരു അനുഗ്രഹീത കലാകാരനെ കൂടി പരിചയപ്പെടുത്തുന്നു. എറണാകുളം രാമമംഗലം സ്വദേശിയായ അശോക് ഗോവിന്ദ് തിരുവനന്തപുരം എംജി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മിമിക്രി വിജയിയായിയാണ് മിമിക്രി രംഗത്ത് ശ്രദ്ദേയനായത്. തുടര്‍ന്ന് ദിലീപ് കലാഭവന്‍, സന്തോഷ് കലാഭവന്‍, പ്രദീപ് പള്ളുരുത്തി തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ച മികച്ച പ്രതിഭയാണ്. ടി വി അവതാരകനായും അശോക് പ്രവര്‍ത്തിച്ചിട്ടുണ്ട്.


ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സോളോ പിയാനോയില്‍ ഗ്രേഡ് 8 ലെവല്‍ നേടിയ അതുല്യ പ്രതിഭയാണ് റെഞ്ജു ജോര്‍ജ്. എറണാകുളം അങ്കമാലി സ്വദേശിയായ രെഞ്ജു ജോര്‍ജ് തന്റെ സ്വന്തം ബാന്‍ഡായ 'കോക്ടെയില്‍ മ്യൂസിക് ബാന്‍ഡു ' മായി ദുബൈ, അബുദാബി, മലേഷ്യ, ദോഹ, സിംഗപ്പൂര്‍ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ്. യുകെയിലെ തേംസ് വാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ടീച്ചിംഗ് ഡിപ്ലോമ ബിരുദധാരിയാണ് രെഞ്ജു ജോര്‍ജ്.പത്താം വയസ്സില്‍ തന്റെ ആദ്യ സംഗീതം കമ്പോസ് ചെയ്ത രെഞ്ജു തുടര്‍ന്ന് പതിനേഴ് വര്‍ഷക്കാലം പ്രശസ്തരായ നിരവധി മ്യുസിഷ്യന്‍മാരുടെ കീഴില്‍ പിയാനോയും കീബോര്‍ഡും അഭ്യസിച്ചിട്ടുണ്ട്. നിരവധി സംഗീത പ്രോഗ്രാമുകളില്‍ പിയാനോയും കീബോര്‍ഡും കൈകാര്യം ചെയ്ത് കഴിവു തെളിയിച്ച വ്യക്തിയാണ്.


രാവിലെ 10 മണിക്ക് വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ ഇടതടവില്ലാതെ രാത്രി 10 മണി വരെ നീളും. കാണികള്‍ക്ക് മനസ് നിറയെ സന്തോഷിച്ചാനന്ദിക്കുവാന്‍ പറ്റുന്ന തരത്തില്‍ ഒരു മുഴുദിന പരിപാടിയായിട്ടാരിക്കും യുക്മ ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.


പ്രവേശനം സൗജന്യമായ യുക്മ ഫെസ്റ്റില്‍ ഒട്ടേറെ മികച്ച പരിപാടികള്‍ വേദിയിലെത്തും. യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ ഡോ. സിബി വേകത്താനം കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ട്രാഫോര്‍ഡ് കലാസമിതി അവതരിപ്പിക്കുന്ന

'സിഗററ്റ്കൂട്' എന്ന നാടകവും അവാര്‍ഡ് നൈറ്റിന് മാറ്റ് കൂട്ടും.


യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 6...

കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ജി.സി.എസ്.ഇ(GCSE), എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ യൂത്ത് അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 6 ന് ആയിരിക്കുമെന്ന് യുക്മ യൂത്ത് കോഡിനേറ്റര്‍മാരായ ഡോ.ബിജു. പെരിങ്ങത്തറയും ഡോ. ദീപാ ജേക്കബും അറിയിച്ചു.

യുക്മ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ് വരും തലമുറയിലെ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതില്‍ സംശയമില്ല. 2017 ലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാര്‍ക്കാണ് ഈ അവാര്‍ഡിനാധാരം. യുക്മ യൂത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാര്‍ഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകര്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍ uukmafestawards@gmail.com എന്ന ഇ മെയിലിലോ, ശ്രീ. തമ്പി ജോസിന്റെ O7576983141 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അയക്കുക.


യുക്മ യൂത്ത് അക്കാദിക് അവാര്‍ഡിന് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ജനുവരി 6 ഞായറാഴ്ചയാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേക്ഷിച്ചറിയുന്നതാണ്. പ്രധാനമായും മാര്‍ക്ക് കാര്‍ഡാണ് വേണ്ടത്.


സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന യു കെ മലയാളികളെ ആദരിക്കുന്നതിനുള്ള വേദിയായ ജനുവരി 19 ആം തിയതി മാഞ്ചസ്റ്ററില്‍ വെച്ചു നടത്തുന്ന വര്‍ണ്ണശബളമായ 'യുക്മ ഫെസ്റ്റ് 2019' ല്‍ വെച്ച് ഈ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ് എന്ന് യുക്മ നാഷണല്‍ കമ്മിറ്റി അറിയിക്കുന്നു.


ജി. സി.എസ്.ഇ എ ലെവല്‍ അവാര്‍ഡുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക.

ഡോ.ബിജു പെരിങ്ങത്തറ O7904785565

ഡോ. ദീപാ ജേക്കബ് 07792763067

ശ്രീ. തമ്പി ജോസ് 07576983141


യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ വളരെ മികച്ച നിലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നിരവധി വിശിഷ്ട വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് 2019, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കീഴിലുള്ള മാഞ്ചസ്റ്ററില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ യുക്മയുടെ പ്രോഗ്രാമായിരിക്കും. വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന എറ്റവും വലിയ മലയാളി പ്രോഗ്രാം കൂടിയായിരിക്കും ജനുവരി 19ന് സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫെസ്റ്റ്.


ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് യുകെയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌പോപോണ്‍സര്‍ ചെയ്യുന്ന യുക്മ യു ഗ്രാന്റിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ടൊയോട്ടോ ഐഗോ കാറും, നിരവധി സ്വര്‍ണനാണയങ്ങളുമാണ്. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുണമെന്ന് യുക്മ യു ഗ്രാന്റിന്റെ ചുമതലയുള്ള നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.


യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി റോജിമോന്‍ വറുഗീസ് അറിയിച്ചു.


യുക്മ ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലക്‌സ് വര്‍ഗ്ഗീസ് (ജനറല്‍ കണ്‍വീനര്‍) O7985641921

സിന്ധു ഉണ്ണി 07979123615

ഷീജോ വര്‍ഗ്ഗീസ് O7852931287.








Other News in this category



4malayalees Recommends