മലയാള സാഹിത്യ സാംസ്കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ.
ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരാണ് യുകെയിലെ വിവിധയിടങ്ങളില്‍ കൈരളി യുകെ ഒരുക്കുന്ന വേദികളില്‍ പ്രവാസികളുമായി സംവദിക്കുന്നത്. ഇതോടൊപ്പം വിവിധയിടങ്ങളില്‍ ഹൃദ്യമായ ദൃശ്യ ശ്രവ്യ കലാവിരുന്നും ഒരുക്കുന്നുണ്ട്.
താഴെ പറയുന്ന തിയതികളിലാണ് വിവിധ നഗരങ്ങളില്‍ പരിപാടി ഒരുക്കിയിട്ടുള്ളത്.
മെയ് 14 ബെല്‍ഫാസ്റ് (നോര്‍ത്തേണ്‍ അയര്‍ലണ്ട്)
മെയ് 17 സൗത്താംപ്ടണ്‍
മെയ് 18 ലണ്ടന്‍
മെയ് 19 നോട്ടിങ്ഹാം
മെയ് 24 ന്യൂകാസില്‍
മെയ് 25 മാഞ്ചെസ്റ്റെര്‍
മെയ് ന് 11 കൈരളി യുകെ ഒക്സ്ഫോര്‍ഡ് യൂണിറ്റിന്റെ കലാ സന്ധ്യയില്‍ ശ്രീമതി ദീപ നിഷാന്ത് മുഖ്യാഥിതി ആയിരിക്കും. കൂടാതെ അയര്‍ലണ്ടിലെ ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും മെയ് 10, 11 തീയതികളില്‍ ക്രാന്തി അയര്‍ലണ്ട് സംഘടിപ്പിക്കുന്ന മെയ് ദിന പരിപാടികളില്‍ ഡോ. സുനില്‍ പി ഇളയിടം പങ്കെടുക്കും. രജിസ്ട്രേഷന് ആവശ്യമില്ല, എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമായിരിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ട് കേള്‍ക്കുവാനും അവരുടെ സംവദിക്കുവാനും യുകെ മലയാളികളെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി കൈരളി യുകെ ഭാരവാഹികളും സംഘാടകരും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി യുകെ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക https://www.facebook.com/KairaliUK/