യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരണമെന്ന് ട്രംപ്; കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതും നിയമപരവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ്

യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരണമെന്ന് ട്രംപ്; കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതും നിയമപരവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ്

യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തന്നെ തുടരണമെന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടേകണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. കഴിവുകളുള്ളവര്‍ യുഎസില്‍ തന്നെ തുടരണമെന്നും ഇവിടുത്തെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കണമെന്നുമാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഒരു പ്രസ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.


യുഎസില്‍ കടുത്ത കുടിയേറ്റ നയം നടപ്പിലാക്കിയതിനെ തുടര്‍ന്ന് രാജ്യത്തിനെതിരെ കടുത്ത രീതിയില്‍ പ്രചാരണം നടക്കുന്നുവെന്നും ഇത് കേട്ട് പഠനം കഴിഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ കഴിവുറ്റവരാണെങ്കില്‍ പോലും ഇവിടെ നിന്നും വിട്ട് പോകുന്ന അവസ്ഥയുണ്ടെന്നും എന്നാല്‍ അത്തരക്കാര്‍ കുപ്രചരണങ്ങള്‍ വിശ്വസിക്കാതെ ഇവിടെ തന്നെ തുടരണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിവുറ്റവര്‍ക്ക് എന്നും തണലേകുന്ന കുടിയേറ്റ നയം തന്നെയാണ് യുഎസ് പിന്തുടര്‍ന്ന് വരുന്നതെന്നും ട്രംപ് ഓര്‍മിപ്പിക്കുന്നു.

നിയമപരമായ കുടിയേറ്റ വ്യവസ്ഥയിലെ പഴുതുകള്‍ അടയ്ക്കാനാണ് താന്‍ കടുത്ത കുടിയേറ്റ വ്യവസ്ഥയിലൂടെ ശ്രമിക്കുന്നതെന്നും ട്രംപ് വിശദീകരിക്കുന്നു. ഇതിലൂടെ കഴിവുകളുടെ അടിലസ്ഥാനത്തിലും നിയമപരമായും മാത്രം ഇവിടേക്ക് കുടിയേറ്റം സാധ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറയുന്നു. മിടുക്കുള്ളവരെ യുഎസിന് ആവശ്യമുണ്ടെന്നും എന്നാല്‍ കഴിവുകളുടെ അടിസ്ഥാനത്തിലും നിയമപരമായും മാത്രമായിരിക്കണം ഇവിടേക്ക് കുടിയേറുന്നതെന്നും ട്രംപ് ആവര്‍ത്തിക്കുന്നു.


Other News in this category



4malayalees Recommends