ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) യുടെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ഇന്നു നടന്നു.. യോഗത്തില്‍ വച്ച് വരുന്ന ഒരുവര്‍ഷത്തെക്കുള്ള പുതിയ നേത്രുത്തതെയും തിരഞ്ഞെടുത്തു ,
കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ് പരിപാടികള്‍ നടന്നത് .ഇ ജെ കുരൃാക്കോസ് , പ്രസിഡണ്ടായും എല്‍ദോസ് സണ്ണി സെക്രട്ടറിയും ,ബിനു വര്‍ക്കി ട്രഷറായുമുള്ള 12 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത് ഹരി ഗോപാര്‍ ഗോപാലന് പി ര്‍ ഒ ആയി തുടരും
ലിമ ,മുന്‍ പ്രസിഡണ്ട് ടോം ജോസ് തടിയംപാടിന്റെ അദൃക്ഷതയില് ആരംഭിച്ച യോഗത്തില്‍, ജോഷ്വ ബിജു ക്രിസ്തുമസ് സന്ദേശം നല്കി ,കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവധരിപ്പിച്ചു മുന്‍ , സെക്രട്ടറി ബിജു ജോര്‍ജ് അവധരിപ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം ലിമ നടത്തിയ പരിപാടികള്‍ അക്കമിട്ടു നിരത്തിയിരുന്നു .ട്രഷര്‍ ബിനു വര്‍ക്കി കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവു കണക്കുകള്‍ അവധരിപ്പിച്ചു..മാത്യു എബ്രഹാം ഇന്‍ഷുറന്‍സ് പോളിസികളെപറ്റി വളരെ അറിവ് പകരുന്ന ഒരു ക്ലാസ്സ് നല്കി .
കഴിഞ്ഞ ഒരു വര്‍ഷം ലിമക്ക് നേതൃത്വം കൊടുത്ത പ്രസിഡണ്ട് ടോം ജോസ് തടിയംപട് സെക്രെറ്ററി ബിജു ജോര്‍ജ് , ട്രഷര്‍ ബിനു വര്‍ക്കി എന്നിവരുടെ നേതൃത്തത്തില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി ഒട്ടേറെ പുതിയ പുതിയ പരിപാടികള്‍ സംഘടിപ്പിച്ചും വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു ചാരിറ്റി നടത്തിയും കൂടാതെ വളരെ ബൃഹത്തായ ഓണപരിപടിയും , വിഷു,ഈസ്റ്റെര്‍ പരിപാടിയും സംഘടിപ്പിച്ചു കാലാവധി പൂര്‍ത്തിയാക്കിയാണ് പിരിഞ്ഞത് .
ഈ വര്‍ഷം ലിമ നടത്താന്‍ പോകുന്ന ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് പറഞ്ഞു .
.
ലിമക്ക് വേണ്ടി ,പി, ആര് ,ഒ, ഹരികുമാര്‍ ഗോപാലന്