നോര്‍ത്തേണ്‍ ഒന്റാറിയോവില്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം ഉടന്‍; ഇവിടുത്തെ തൊഴില്‍ വിപണിയിലേക്ക് കൂടുതലായി വേണ്ടത് മിഡില്‍ സ്‌കില്‍ഡ് കാറ്റഗറിയില്‍ പെട്ട കുടിയേറ്റക്കാരെ; ഒരു വര്‍ഷം 1500 പുതിയ കുടിയേറ്റക്കാരെയെങ്കിലും എത്തിക്കണം

നോര്‍ത്തേണ്‍ ഒന്റാറിയോവില്‍  ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം ഉടന്‍;   ഇവിടുത്തെ തൊഴില്‍ വിപണിയിലേക്ക് കൂടുതലായി വേണ്ടത് മിഡില്‍ സ്‌കില്‍ഡ് കാറ്റഗറിയില്‍ പെട്ട കുടിയേറ്റക്കാരെ; ഒരു വര്‍ഷം 1500 പുതിയ കുടിയേറ്റക്കാരെയെങ്കിലും എത്തിക്കണം
നോര്‍ത്തേണ്‍ ഒന്റാറിയോവില്‍ ഇമിഗ്രേഷന്‍ പൈലറ്റ് നടപ്പിലാക്കാനുള്ള നീക്കം തിരുതകൃതി. ഇതിന്റെ രൂപരേഖയും നിര്‍ദേശങ്ങളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യം പുറത്ത് വിട്ടതിന് ശേഷമാണ് ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നീക്കം സജീവമായിരിക്കുന്നത്.ഇത് പ്രകാരം ' മിഡില്‍-സ്‌കില്‍ഡ് ' തൊഴിലാളികളെ ഒന്റാറിയോയുടെ നോര്‍ത്തേണ്‍ റീജിയണുകളിലേക്ക് വേണമെന്നാണ് ഈ പ്രൊജക്ടിന്റെ ലീഡിംഗ് അഡ്വക്കറ്റുകള്‍ വെളിപ്പെടുത്തുന്നത്. ഈ ഇമിഗ്രേഷന്‍ പൈലറ്റിനെ ശക്തമായി പിന്തുണച്ച് ക്രിയാത്മകമായ നിര്‍ദേശങ്ങളുമായി ഇവിടുത്തെ പ്രധാനപ്പെട്ട ഓര്‍ഗനൈസേഷനുകളിലൊന്നായ നോര്‍ത്തേണ്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവും ഇമിഗ്രേഷന്‍ വിദഗ്ധര്‍ മുന്നോട്ട് വന്നിരുന്നു.

ഈ പൈലറ്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാനമായ പ്രശ്‌നങ്ങളുണ്ടെന്നും ഇത് നിര്‍ബന്ധമായും എടുത്ത് കാട്ടണമെന്നുംഇമിഗ്രേഷന്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. ഇവിടുത്തെ ചെറിയതും ഗ്രാമീണവുമായ സമൂഹങ്ങളിലെ തൊഴില്‍ വിപണിയുടെ ആവശ്യം മറ്റ് നഗരപ്രദേശങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നും അതിനാല്‍ ആ ആവശ്യങ്ങളെ നിറവേറ്റുന്ന വിധത്തിലുള്ള പ്രോഗ്രാമായിരിക്കണമിതെന്നുമാണ് എക്‌സ്പര്‍ട്ടുകള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.

നിയമിക്കപ്പെട്ട വേക്കന്‍സികളുടെ അടിസ്ഥാനത്തില്‍ നോര്‍ത്തേണ്‍ ഒന്റാറിയോവില്‍ നികത്താനുള്ള പോസ്റ്റുകളില്‍ പത്തില്‍ ഏഴും നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ കോഡ് സി അല്ലെങ്കില്‍ ഡിയിലുള്ള മിഡില്‍-സ്‌കില്‍ഡ് ജോബുകളാണെന്ന് നോര്‍ത്തേണ്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധര്‍ തങ്ങളുടെ ആവശ്യത്തിനുള്ള ന്യായീകരണമായി എടുത്ത് കാട്ടുന്നത്. നോര്‍ത്തേണ്‍ ഒന്റാറിയോവിലെ വ്യത്യസ്ത റീജിയണുകളില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 1500 പുതിയ കുടിയേറ്റക്കാരെങ്കിലും വേണ്ടിയിരിക്കുന്നുവെന്നും ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നു.




Other News in this category



4malayalees Recommends