ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള ശക്തമായ നീക്കവുമായി റിപ്പബ്ലിക്കന്‍മാര്‍; ഇതിന് വിഘാതവുമായി ഡെമോക്രാറ്റുകളും; ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ട്രംപ്

ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള  ശക്തമായ നീക്കവുമായി റിപ്പബ്ലിക്കന്‍മാര്‍; ഇതിന് വിഘാതവുമായി ഡെമോക്രാറ്റുകളും;  ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള ശക്തമായ നീക്കവുമായി റിപ്പബ്ലിക്കന്‍മാര്‍ രംഗത്തെത്തി. ഗവണ്‍മെന്റിനെ ദിവസങ്ങളോളം ഭാഗികമായി ഷട്ട്ഡൗണ്‍ ചെയ്തിരിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള തന്റെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞ സ്പീക്കര്‍ നാന്‍സി പെലോസിയെ ശക്തമായി വിമര്‍ശിച്ച് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളെ പ്രതിരോധിക്കുന്നതിനായി റിപ്പബ്ലിക്കന്‍ നേതാക്കന്‍മാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ നാന്‍സി വളരെ അസഹിഷ്ണുതാപരമായിട്ടാണ് പെരുമാറുന്നതെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനായി 5.7 ബില്യണ്‍ ഡോളര്‍ മുടക്കി ഒരു വന്മതില്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പണിയുന്നതിനുള്ള നിര്‍ദേശത്തെ മുന്‍പിന്‍ നോക്കാതെ തള്ളിക്കളയുന്ന നിലപാടാണ് നാന്‍സി പുലര്‍ത്തുന്നതെന്നും ട്രംപ് ആരോപിക്കുന്നു. മതിലിന് പണം അനുവദിക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ട്രംപ് യുഎസ് ഗവണ്‍മെന്റിനെ ഷട്ട്ഡൗണ്‍ ചെയ്തിരിക്കുന്നത്.

ഈ ഷട്ട്ഡൗണ്‍ ഇപ്പോള്‍ തുടര്‍ച്ചയായി അഞ്ചാമത് ആഴ്ചയിലേക്ക് നീളുകയാണ്. എട്ട് ലക്ഷത്തോളം ഫെഡറല്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നുമുണ്ട്. അതിനാല്‍ ഈ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് ഡെമോക്രാറ്റിക്കുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും മേല്‍ കടുത്ത സമ്മര്‍ദമാണ് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും കടുത്ത വാദപ്രതിവാദങ്ങലാണ് സെനറ്റില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends