എഴുത്തുകാരുടെ സംഗമവും, പാശ്ചാത്യ നാട്ടിലെ മലയാളി എഴുത്തിന്റെ ശതവാര്‍ഷികാഘോഷവും

എഴുത്തുകാരുടെ സംഗമവും, പാശ്ചാത്യ നാട്ടിലെ മലയാളി എഴുത്തിന്റെ ശതവാര്‍ഷികാഘോഷവും
ഒരു വിദേശ രാജ്യത്ത് നിന്നുള്ള മലയാളം എഴുത്തിന്റെ ശത വാര്‍ഷികം കൊണ്ടാടുകയാണ് ബ്രിട്ടണിലുള്ള മലയാളികള്‍ .

അടുത്ത മാസം മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 4 വരെ

ലണ്ടനിലെ മനോപാര്‍ക്കിലുള്ള 'മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ'യുടെ

കെട്ടിട സമുച്ചയമായ കേരള ഹൌസില്‍ വെച്ചാണ് ഇവിടെയുള്ള എഴുത്തുകാരുടെ രണ്ടാമത്തെ

സംഗമം അരങ്ങേറുന്നത് .

എഴുത്തുകാരനും, പ്രഭാഷകനുമായ യുവ ശാസ്ത്രജ്ഞന്‍ സുരേഷ് സി പിള്ള ,

അലക്‌സ് കണിയാംപറമ്പില്‍ , മുരളി വെട്ടത്ത് മുതല്‍ പല പ്രമുഖരും പങ്കെടുക്കുന്നു.

അക്ഷര ലോകത്തെ നക്ഷത്രങ്ങളായ ആംഗലേയ നാട്ടിലുള്ള എഴുത്തുകാരെല്ലാം ഒത്ത് കൂടി

ഇതുവരെ നേരിട്ട് കാണാത്തവര്‍ തമ്മില്‍ കാണുക, സൗഹൃദം പുതുക്കുക , രചനകള്‍ പരിചയപെടുത്തുക,

അവരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവക്ക് പുറമെ ഇവിടുത്തെ എഴുത്തുകാരുടെ രചനകള്‍ അടങ്ങിയ

പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും അന്ന് നടത്തുന്നുണ്ട്..

അതോടൊപ്പം ചരിത്രമായി മാറുന്ന മലയാളി എഴുത്തിന്റെ

നൂറാം വാര്‍ഷികവും ലണ്ടനില്‍ വെച്ച് ആഘോഷിക്കുകയാണ് .

അതായത് ബിലാത്തിയില്‍ ശത വാര്‍ഷികം കൊണ്ടാടുന്ന ഭാരതത്തിലെ

ഒരു ശ്രേഷ്ഠ ഭാഷയുടെ നൂറാം പിറന്നാള്‍ കൊണ്ടാടുന്ന ഒരു വര്ഷം കൂടിയാണ് 2019 .

1912 ല്‍ ലണ്ടനില്‍ പഠിക്കാനെത്തിയ എഴുത്തുകാരനും വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ

സ്ഥാപകരിലൊരാളുമായിരുന്ന കെ..പി .കേശവ മേനോന്റെ നേതൃത്വത്തില്‍ തുടങ്ങിവെച്ച 'മലയാളി മൂവ്‌മെന്റ്'

എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ലണ്ടനില്‍ വെച്ച് 1919 ല്‍ കൈപ്പടയാല്‍ എഴുതി,ചിത്രങ്ങള്‍ വരച്ച് പ്രസിദ്ധീകരിച്ച

ആദ്യത്തെ മലയാള കൈയെഴുത്ത് പുസ്തകമായിരുന്നു ഒരു വിദേശ രാജ്യത്ത് നിന്ന് ഇറക്കിയ ആദ്യ മലയാള പുസ്തകം...!

ആംഗലേയ ദേശങ്ങളിലെ സാഹിത്യ കുതുകികളുടെ ഒരു 'നെറ്റ് വര്‍ക്ക് 'രൂപീകരിച്ച് ഇക്കൊല്ലത്തെ

പരിപാടി വിജയിപ്പിക്കുവാന്‍ വേണ്ടിയും പിന്നീട് എല്ലാ വര്‍ഷവും ഇതു പോലെ വര്‍ഷത്തില്‍ ഒരിക്കല്‍


ഒത്ത് കൂടിയും അല്ലാതേയും ഭാഷക്കും , വായനക്കും എഴുത്തുകാര്‍ക്കും പ്രോത്സാഹനങ്ങള്‍ അടക്കം പല സഹായങ്ങളും


പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടിയുള്ള സംഘാടക സമിതിയില്‍ അജിത്ത് പാലിയത്ത് , അനിയന്‍ കുന്നത്ത് , അനില്‍കുമാര്‍ ,


ആനി പാലിയത്ത് , ബാലകൃഷ്ണന്‍ ബാലഗോപാല്‍ , ബീന റോയ് , കനേഷ്യസ് അത്തിപ്പൊഴിയില്‍ , ദീപ പ്രവീണ്‍ , ഹരികുമാര്‍ ,


ജേക്കബ് കോയിപ്പള്ളി , ജിന്‍സണ്‍ ഇരിട്ടി , ജിഷ്മ ഷിജു , മഞ്ജു വര്‍ഗ്ഗീസ് , മണമ്പൂര്‍ സുരേഷ് , മീര കമല , മുരളീ മുകുന്ദന്‍ , മുരുകേഷ്


പനയറ , നസീന മേത്തല്‍ , വി.പ്രദീപ് കുമാര്‍ , പ്രിയ കിരണ്‍ , പ്രിയന്‍ പ്രിയവ്രതന്‍ , രശ്മി പ്രകാശ് , ഷാഫി റഹ്മാന്‍ , സിന്ധു എല്‍ദോ , സിന്ധു


സതീഷ് കുമാര്‍ ,സിമ്മി കുറ്റിക്കാട്ട് , സിസിലി ജോര്‍ജ് , സുഗതന്‍ തെക്കേപ്പുര , വിപിന്‍ നായര്‍ എന്നീ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് .



അടുത്ത മാസം 23 ന് ശനിയാഴ്ച ലണ്ടനിലെ കേരളാഹൗസില്‍ സംഘടിപ്പിക്കുന്ന


ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ മലയാളം ഭാഷ സ്‌നേഹികളായ ഏവരും പേരുകള്‍ ചേര്‍ക്കുക


നിങ്ങളുടെ സാന്നിദ്ധ്യം പ്രസക്തമാക്കുക . എഴുത്തില്‍ നിങ്ങള്‍ ആരെന്നും, എഴുതുന്നതെന്തെന്നും മറ്റുള്ളവര്‍ അറിയട്ടെ.

Other News in this category



4malayalees Recommends