ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു
ഡിട്രോയിറ്റ്: ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ മാര്‍ച്ച് 22,23,24 തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു.

റവ ഡോ .സിബി പുളിക്കല്‍ (പ്രൊഫസര്‍ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി മംഗലപുഴ ,ആലുവ ) ധ്യാനം നയിച്ചു .വിശുദ്ധ കുര്‍ബ്ബാന ആയിരുന്നു ധ്യാനത്തിന്റെ മുഖ്യ വിഷയം .ദിവ്യ കാരുണ്യത്തെകുറിച്ചുള്ള അറിവുകള്‍ ധ്യാനത്തെ വ്യത്യസ്തമാക്കി .മാര്‍ച്ച് 24 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു . വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റെവ ഡോ .സിബി പുളിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ (ഇടവക വികാരി), റവ .ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ (റീജിയണല്‍ സുപ്പീരിയര്‍ PIME missionaries USA) സഹകാര്‍മികരായിരുന്നു.


വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുട്ടികള്‍ക്കായി പ്രെത്യേക ധ്യാനം നടത്തപ്പെട്ടു .റവ ഫാ .ജോര്‍ജ് പള്ളിപ്പറമ്പില്‍ കുട്ടികള്‍ക്കായി ധ്യാനം നടത്തി .സെന്റ് മേരീസ് കൊയര്‍ ഗാന ശുശ്രൂഷയ്ക്ക് നേത്രത്വം നല്‍കി .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറംബില്‍ ,പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ചു .ഇടവക ജനത്തോടൊപ്പം അയല്‍ ഇടവകകളില്‍ നിന്നും അയല്‍ സംസ്ഥാനത്തു നിന്നു പോലും വിശ്വാസികള്‍ ധ്യാനത്തില്‍ സംബംന്ധിച്ചു


ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends