അറ്റ്ലാന്റ: 2019 ഏപ്രില്‍ നാലാം തിയതി അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നു. അന്ന് വൈകുന്നേരം ആറുമണി മുതല്‍ ആരാധനയും ഏഴുമണിക്ക് ആഘോഷമായ കുര്‍ബാനയോട് ദശാബ്ദി ആഘോഷം തുടക്കം കുറിക്കും. 200809ല്‍ ഈ പള്ളി തുടങ്ങുന്നതിനായ് മുന്‍കൈഎടുത്ത, അന്നത്തെ ക്നാനായ റീജിയന്റെ വികാരി ജനറല്‍ ആയിരുന്ന, ബഹുമാനപെട്ട എബ്രഹാം മുത്തോലത്തച്ചന് പ്രധാന അഥിതിയാണ്. വിശുദ്ധ കുര്‍ബാനക്ക് ശേഷം പള്ളിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉല്‍ഘാടനവും മറ്റു കലാപരിപാടികളും ഡിന്നറും ക്നായി തൊമ്മന് ഹാളില്‍ നടത്തപ്പെടും.
വികാരി, ബോബന് വട്ടംപുറത്തെ അച്ചന്റെ അദ്യക്ഷതയില്‍ കൂടിയ ദശാബ്ദി ആഘോഷ കമ്മറ്റി, മെയ് ജൂണ്‍ ജൂലൈ മാസങ്ങളിലേക്ക് വിവിധ ഇനം പരിപാടികള്‍ പ്ലാന്‍ ചെയ്തു. ഓഗസ്റ്റ് മാസത്തിലെ തിരുകുടുബത്തിന്റെ വലിയപെരുന്നാളോടുകൂടി ദശാബ്ദി ആഘോഷങ്ങള്‍ പൂര്‍ണമാകും. പള്ളിയുടെ കൈകാരന്മാരായ മാത്യു കൂപ്ലികാട്ട്, മാത്യു വേലിയാത്, ജിം ചെമ്മെലകുഴി, ദശാബ്ദി ആഘോഷ കമ്മറ്റി കോര്‍ഡിനേറ്ററായ ഡൊമിനിക് ചാക്കോനാലിന്റെയും ബിജു തുരുത്തുമാലിയുടെയും നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
തോമസ് കല്ലടാന്തിയില്‍ (പി.ആര്.ഒ) അറിയിച്ചതാണിത്.