ഡോ. കിരണ്‍ ലൂക്കോസ് യു.എഫ് സെനറ്റര്‍

ഡോ. കിരണ്‍ ലൂക്കോസ് യു.എഫ് സെനറ്റര്‍
ഫ്‌ളോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ (ഡഎ) സെനറ്റിലേക്ക് ഡോ. കിരണ്‍ ലൂക്കോസ് എംഡി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയില്‍മുന്‍പന്തിയിലുള്ള ആദ്യ പത്ത് യൂണിവേഴ്‌സിറ്റിക

ളില്‍ ഒന്നായ യു.എഫ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളിയും, ക്‌നാനായ സമുദായ അംഗവുമാണ് .


യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, ഹോസ്പിറ്റലിസ്റ്റ് ഗ്രുപ്പിന്റെ ഡയറക്ടര്‍, പ്രതിവര്‍ഷം ആയിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടിസൗജന്യ സേവനം ചെയ്യുന്ന ചാരിറ്റി ക്ലിനിക് ഡയറക്ടര്‍ ചുമതലകളും ഇപ്പോള്‍ വഹിക്കുന്നു.


കൈപ്പുഴ ചാമക്കാലായില്‍ പരേതനായ ആട്ടുകാരന്‍ ചാക്കോച്ചന്റേ പൗത്രനും, വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സാമൂഹ്യ സേവന സംഘടനയായ ഹില്‍ഡട്രസ്റ്റ് സ്ഥാപകരായ ലൂക്കോസ് ആഗ്‌നസ് ദമ്പതികളുടെ പുത്രനുമാണ്. . ഭാര്യ ഡോ. ഐറിന്‍ പാറാനിക്കല്‍. മക്കള്‍ യുവന്‍, ലിയാന. ഏക സഹോദരി കിറ്റി അനൂപ് (തേക്ക്‌നില്‍ക്കുന്നതില്‍, മെല്‍ബണ്‍, ഓസ്‌ട്രേലിയ)



Other News in this category



4malayalees Recommends