ജി.എസ്.സി സമ്മര്‍ മലയാളം സ്‌കൂള്‍ ജൂണ്‍ 11 മുതല്‍

ജി.എസ്.സി സമ്മര്‍ മലയാളം സ്‌കൂള്‍  ജൂണ്‍  11 മുതല്‍

ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേത്രത്വത്തില്‍ നടത്തി വരുന്ന സമ്മര്‍ മലയാളം സ്‌കൂളിന്റെ 11ാം വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ ജൂലൈ മാസങ്ങളിലായി ഹാരിസ് കൗണ്ടി പബ്ലിക്ക് ലൈബ്രറിയുടെ സകാര്‍സ് ഡെയില്‍ ശാഖയിയില്‍ വച്ച് നടത്തുന്നതാണ്.



ജൂണ്‍ 11 ചൊവ്വാഴ്ച്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മുതല്‍ 12.30 വരെയാണ് നടത്തുന്നത്. 6 വയസ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും എഴുതുവാനും വായിക്കുവാനും പരിശീലിപ്പിക്കുന്നതിനൊപ്പം തന്നെ നമ്മുടെ സംസ്‌ക്കാരവും മൂല്യവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ജി.എസ്.സി. ഹ്യൂസ്റ്റന്‍ ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഷാപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം ബാച്ചുകളിലായി ക്ലാസുകള്‍ നടത്തിവരുന്നു.


യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്റെ ഏഷ്യന്‍ സ്റ്റഡീസ് പ്രോഗ്രാമുമായി സഹകരിച്ച് ജി.എസ്.സി ഹ്യൂസ്റ്റണ്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലൈ കുട്ടികള്‍ക്കായി ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനും തീരുമാനിച്ചിരിക്കുന്നു.


രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും gsc.houston@yahoo.com എന്ന ഇമെയില്‍ വിലാസത്തിലോ , 8329107296 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. GSC HOUSTON Facebook Page  online ആയി ക്ലാസുകള്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. ക്ലാസ് കോഓര്‍ഡിനേറ്റേഴ്‌സ് ആയി ആലീസ് ജോസ്, ജോണ്‍സന്‍ ദേവസി എന്നിവര്‍ പ്രവര്‍ത്തിച്ച് വരുന്നതായി ജി. എസ്. സി സെക്രട്ടറി ഷെര്‍വിന്‍ ഫിലിപ്പ്, അറിയിച്ചു.


Other News in this category



4malayalees Recommends