കാവ്യസന്ധ്യ ഒമ്പതാമത് വാര്‍ഷികം ആഘോഷിച്ചു

കാവ്യസന്ധ്യ ഒമ്പതാമത് വാര്‍ഷികം ആഘോഷിച്ചു
കാല്‍ഗറി: കാവ്യസന്ധ്യയുടെ ഒമ്പതാമത് വാര്‍ഷിക കാവ്യപാരായണ ക്ലാസ് മെയ് 25നു കാല്‍ഗറി വിവോ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറി. വര്‍ഷംതോറും മുതിര്‍ന്നവരെ അമ്പരപ്പിക്കുകയും, അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന കുട്ടികള്‍ ഇത്തവണയും അതാവര്‍ത്തിച്ചു. കാനഡയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ വരെ മനോഹരമായ അക്ഷരശുദ്ധിയോടെ മലയാള കവിത പാരായണം ചെയ്യുന്നതുകേട്ട് സദസ് അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചു.


പതിനഞ്ചു കുട്ടുകളും, പതിനഞ്ച് മുതിര്‍ന്നവരും വ്യത്യസ്തവും നൂതനവുമായ കവിതകള്‍ ആലാപനം ചെയ്ത കാവ്യസന്ധ്യയില്‍ പതിവുപോലെ എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായ ഒരു സ്വതന്ത്രസംരംഭമായിരുന്നു. ആശാനും വള്ളത്തോളും അയ്യപ്പപ്പണിക്കരും അമരന്‍മാരായ വേദിയില്‍ ആധുനിക കവിതകളും നിറഞ്ഞാടി. കൂടാതെ സിനി ജോണ്‍, മോന്‍സി ഏബ്രഹാം, ഗീതു പ്രശാന്ത്, പ്രവീണ്‍ രവീന്ദ്രന്‍ എന്നിവര്‍ സ്വന്തം രചനകളാണ് ആലപിച്ചത് എന്നത് കാവ്യസന്ധ്യയെ സംബന്ധിച്ചത്തോളം അഭിമാനകരമായ ഒരു പൊന്‍തൂവലാണ്.


ചടങ്ങിന് കാവ്യസന്ധ്യയുടെ ജോസഫ് ജോണ്‍ സ്വാഗതം ആശംസിച്ചു. ഫാ. ജോര്‍ജ് മഠത്തിക്കുന്നത്ത് ആശംസാ പ്രസംഗവും, രാജീവ് ചിത്രഭാനു നന്ദി പ്രസംഗവും നടത്തി.


കുട്ടികളുടെ കാവ്യസന്ധ്യയില്‍ സാന്ദ്ര ജോസഫും, ഗൗതം പ്രവീണും അവതാരകരായിരുന്നു. മുതിര്‍ന്നവരുടെ കാവ്യസന്ധ്യയില്‍ അനിത രാമചന്ദ്രന്‍ അവതാരകയായിരുന്നു.



Other News in this category



4malayalees Recommends