രണ്ടാമത് ഏകദിന ഇന്റ്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 8ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രണ്ടാമത് ഏകദിന ഇന്റ്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 8ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന രണ്ടാമത് ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് ജൂണ്‍ 8ന് ശനിയാഴ്ച നടത്തപ്പെടുന്നു.


ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.


യോഗ്യതാ റൗണ്ടില്‍ ജോസഫ് ഫാദേഴ്‌സ് ടീമുകളില്‍ നിന്നും യോഗ്യത നേടിയ 4 ടീമുകളാണ് സോമര്‍സെറ്റ് ചര്‍ച്ചിനെ പ്രതിനീധികരിച്ച് ജൂണ്‍ 8ന് നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മൊത്തം 24 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.


വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.


സോമര്‍സെറ്റ് സെന്റ്.തോമസ് സിറോ മലബാര്‍ ദേവാലയത്തിലെ ജോസഫ് ഫാദേഴ്‌സ് ടീം സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനും, ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ബഹു. വികാരി അച്ചനും സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.


ബാറ്റ്മിന്റന്‍ കോര്‍ട്ടിന് അകത്തും പുറത്തും എല്ലാവരുടെയും വിലയേറിയ പിന്തുണയും, ഒപ്പം സഹകരണവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.


തീയതി : 8 ജൂണ്‍, 2019 (ശനിയാഴ്ച്ച )

സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ

സ്ഥലം : സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂ ജേഴ്‌സി 08873


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോണ്‍സണ്‍ ഫിലിപ്പ് (732) 8828722, ബിജു ചക്കുപുരക്കല്‍ (732) 7623622, ജോബിന്‍ ജോര്‍ജ് (908) 3288013


വെബ്: http://stthomassyronj.org/badminton


സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.




Other News in this category



4malayalees Recommends