ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ പെരുന്നാള്‍

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ പെരുന്നാള്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ്പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 2019 ജൂണ്‍ 23 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക്‌ശേഷം അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഇടവക വികാരി ബഹു. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അച്ചന്‍, ബഹു. ജോസ് ഡാനിയേല്‍ പൈറ്റീല്‍ അച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തില്‍ പതാക ഉയര്‍ത്തി.


ജൂണ്‍29 ശനിയാഴ്ച വൈകുന്നേരം 6.00 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയും ഡീക്കന്‍ ബെന്നി ജോണ്‍ ചിറയിലിന്റെ സുവിശേഷ പ്രഘോഷണവും, ഷൈന്‍ തോമസ് നയിക്കുന്ന മ്യൂസിക്കല്‍ ക്വയര്‍ ഫെസ്റ്റും തുടര്‍ന്നു പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും ആശിര്‍വാദവും ഉണ്ടായിരിക്കും.


ജൂണ്‍ 30 ഞായറാഴ്ച രാവിലെ 9 .00മണിയ്ക്ക് പ്രഭാതന മസ്‌കാരവും ഇടവകമെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍തീത്തോസ് എല്‍ദോസ് തിരുമേനിയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രസംഗവും, പ്രദക്ഷിണവും, ആശിര്‍വാദവും തുടര്‍ന്ന് 1.00 മണിയ്ക്ക് സ്‌നേഹവിരുന്നും നടക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഇടവകയിലെ ഹൈസ്‌കൂള്‍, കോളേജ് ഗ്രാഡ്വേറ്റുകളെ ആദരിക്കുന്ന ചടങ്ങും അഭിവന്ദ്യ മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നതാണ്.

ഇടവകയ്ക്ക് വേണ്ടി സാബു ജേക്കബാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

Other News in this category



4malayalees Recommends