15 വര്‍ഷം ആയി സ്വാന്‍സീ മലയാളികളുടെയിടയില്‍ നിറസാന്നിധ്യമായിരുന്ന കൊരട്ടി തിരുമുടിക്കുന്നു സ്വദേശി ആയ പെരപ്പെടാന് വീട്ടില്‍ ബെന്നി പി കുട്ടപ്പന്റെ (53 ) വേര്‍പാടില്‍ സ്വാന്‍സീ മലയാളികള്‍ക്ക് ഞടുക്കവും ദുഃഖകരവും ആയി .
സ്വാന്‍സീ മോയിസ്റ്റന് ഹോസ്പിറ്റലിലെ ജീവനക്കാരനായ ബെന്നി പതിവ് പോലെ ജോലി കഴിഞ്ഞു അത്താഴത്തിനു ശേഷം സോഫയില്‍ ഇഷ്ടപെട്ട ടി വി പരിപാടി കാണുക ആയിരുന്നു .പിറ്റേന് ഓഫ് ഉള്ള ദിവസങ്ങളില്‍ ടി വി പരിപാടികള്‍ കണ്ടു സോഫയില്‍ തന്നെ കിടന്നുറങ്ങുക ആണ് പതിവ് ..
രാവിലെ ഡ്യൂട്ടിക് പോകുവാനായി ഭാര്യ ജിഷ താഴേയ്ക്കു വന്നപ്പോള്‍ ഭര്‍ത്താവു നിലത്തു കിടക്കുന്നതാണ് കണ്ടത് .ഐ സി യു നേഴ്സ് ആയ ഭാര്യ ജിഷ ഭര്‍ത്താവിനെ പരിചരണം കൊടുക്കുകയും ഒപ്പം തന്നെ എമെര്‍ജന്‍സി സെര്വീസിനെ വിളിക്കുകയും ചെയ്തു .
കഴിഞ്ഞ രണ്ടു ദിവസം ആയി വെന്റിലേറ്റര്‍ ന്റെ സഹായത്താല്‍ ആണ് ജീവന് നിലനിര്‍ത്തിയിരുന്നത് .
സ്വാന്‍സീയിലെ സര്‍വ മലയാളികളും ഒപ്പം സിറോ മലബാര്‍ ചാപ്ലിന് ഫാ സിറില്‍ തടത്തില്‍ ഇംഗ്ലീഷ് പള്ളി വികാരി കാനന്‍ ജൈസണ് എന്നിവര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനും കാര്യങ്ങള്‍ ക്രെമപ്പെടുത്താനും സാദാ സമയവും ഉണ്ടായിരുന്നു . മരണത്തിനു മുന്‍പായി രോഗീലേപന കൂദാശ ഫാ സിറില്‍ തടത്തില്‍ ബെന്നിയിക് നല്‍കിയിരുന്നു .
സംസ്കാരം നാട്ടില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത് .
മൂന്ന് മക്കള്‍ ആണ് ബെന്നി ജിഷ ദമ്പതികള്‍ക്കു ആല്വിന് എഞ്ചിനീയറിംഗ് പഠിക്കുന്നു ഗ്ലാഡ്വിന് ഏഴിലും ക്രിസ്ലിന് മൂന്നിലും പഠിക്കുന്നു .
സഹോദരങ്ങള്‍ : രാജു ,മേരി ,മോളി ,സി .ജെസ്സി ,മിനി