ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി
ഗില്‍ഫോര്‍ഡ്:ഒരു പതിറ്റാണ്ടിലധികമായി ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഏവര്‍ക്കും സകുടുംബം ഒത്തുചേരുന്നതിനുള്ള ഒരു പൊതു വേദി. തൊഴില്‍ മേഖലയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന മലയാളി സാനിധ്യവും നിലവിലെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലവും എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്ത് മലയാളി സമൂഹത്തിന് കൈ കോര്‍ക്കുവാന്‍ ഒരു പൊതു സംഘടന ആവശ്യമായി വന്നു. ഗില്‍ഫോര്‍ഡിലെ മലയാളികളുടെ പൊതു നന്മയും സമഗ്ര വികസനവും ലക്ഷ്യമാക്കി ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ജി.എം.എ) എന്ന സംഘടന പൊതുധാരണയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചു.ഗില്‍ഫോര്‍ഡ് ബോറോ കൗണ്‍സിലിന്റെ അംഗീകാരമുള്ള സംഘടനയുടെ പ്രവര്‍ത്തന പരിധി കൗണ്‍സില്‍ പ്രദേശം ആയിരിക്കും.


പുതു തലമുറയ്ക്ക് മലയാള ഭാഷയും സംസ്‌കാരവും പകര്‍ന്നു നല്കുന്നതും നമ്മുടെ തനിമയും പ്രൗഡിയും അന്യമാകാതെ കാത്ത് പരിപാലിക്കുന്നതും മലയാളി കുടുംബങ്ങളുടെ നിയമപരമായി അംഗീകാരമുള്ള ഒരോരു സംഘടന എന്ന നിലയില്‍ സമൂഹത്തിന് താങ്ങും തണലുമായി നിലകൊള്ളുക എന്നതും സംഘടനയുടെ പ്രധാന ഉദ്ദേശങ്ങളാകുന്നു. ശ്രീ.പോള്‍ ജെയിംസ് പ്രസിഡന്റ്, ശ്രീമതി. റീനഡെന്നി വൈസ്.പ്രസിഡന്റ്, ശ്രീ.ജോജി ജോസഫ് സെക്രട്ടറി, തോമസ് ജോസഫ് ട്രഷറാര്‍ ,ഷാജീ ജോണ്‍ ജോയിന്റ് സെക്രട്ടറിയും മാത്യു .വി മത്തായി, ജോസ് തോമസ്, സജു തോമസ്, ജോമിത്ത് ജോര്‍ജ്, ശ്രീമതി. പ്രിയങ്ക വിനോദ് എന്നിവരെ കമ്മറിയംഗങ്ങളായും തെരഞ്ഞെടുത്തു.


ജി.എം.എ യുടെ ഔദ്യോഗിക പരിപാടികളുടെ തുടക്കമായി റോയല്‍ സറേ ഹോസ്പിറ്റലില്‍ നഴ്‌സിംഗ് വിഭാഗത്തിലും, സറേ യൂണിവേഴ്‌സിറ്റി, ഐ.ടി മേഖലയിലും സമീപകാലത്ത് ജോലി ലഭിച്ച മലയാളികളുടെയും നിലവിലെ മലയാളി സമൂഹത്തിന്റെയും ഒത്തുചേരല്‍ 22/07/19, തിങ്കള്‍ വൈകിട്ട് 5 മണി മുതല്‍ 10 മണി വരെ സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ വച്ച് നടത്തുന്നു. റോയല്‍ സറേ ഹോസ്പിറ്റലിലെ വിവിധ നേഴ്‌സിംഗ് വിഭാഗത്തിന്റെ മേധാവികള്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.


ബഹു: ഗില്‍ഫോര്‍ഡ് കൗണ്‍സില്‍ മേയര്‍ ഉത്ഘാടകനായി എത്തുന്ന ജി.എം.എയുടെ ഓണാഘോഷം വിപുലമായ കലാ കായിക പരിപാടികളോടുകൂടി 14/09/2019 ശനി പകല്‍ 10 മണി മുതല്‍ 4 മണി വരെ ഫെയര്‍ലാന്‍ഡ്‌സ് കമ്യൂണിറ്റി സെന്റര്‍ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.


ക്രിസ്മസ് പുതുവത്സരാഘോഷം 04/01/2020 ശനി പകല്‍ 3 മണി മുതല്‍ രാത്രി 8 മണി വരെ ഫെയര്‍ലാന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends