കഴിഞ്ഞ ജൂണ്‍ ഒന്നാം തിയതി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്( LIMA) ആതിഥേയയരായി ലിതെര്‍ലാന്‍ഡ് സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് സ്പോര്‍ട്സ് മീറ്റ് 2019 ല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാംസ്ഥാനം നേടിയത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് MMA ആയിരുന്നു . എന്നാല്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ലിമ യുടെ പരാതിയെ തുടര്‍ന്ന് വീണ്ടും പോയിന്റ് കണക്കുകൂട്ടിയപ്പോള്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ലിമയും ഒന്നാം സ്ഥാനത്തിനു അര്ഹാരയിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ലിമക്കും ഒന്നാം സ്ഥാനം നല്കാന് യുക്മ നോര്‍ത്ത് വെസ്റ്റ് കമ്മറ്റി തീരുമാനിച്ച വിവരം ലിമയെ അറിയിച്ചിട്ടുണ്ട് .
വരുന്ന യുക്മ കലാമേളയില്‍ വച്ച് ലിമക്ക് അവാര്‍ഡ് കൈമാറും എന്നും അറിയിച്ചിട്ടുണ്ട്. നോര്‍ത്ത് വെസ്റ്റ് മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാവരുടെയും നെട്ടമാണിതെന്നു ലിമ നേതൃത്വം അറിയിച്ചു ,പങ്കെടുത്ത ഏല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു .