ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒത്തുചേരല്‍ സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ നടന്നു

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒത്തുചേരല്‍ സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ നടന്നു

ഗില്‍ഫോര്‍ഡ്: റോയല്‍ സറേ ഹോസ്പിറ്റല്‍, ഐ. ടി, സേറേ യൂണിവേഴ്‌സിറ്റിഎന്നിവയിലെ നവാഗതരുടേയും ഗില്‍ഫോര്‍ഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരല്‍ ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ വച്ച് നടന്നു.


ശ്രീമതി.ജൂലി പോള്‍, ജിജി തോമസ് എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയ്ക്ക് വൈസ്.പ്രസിഡന്റ് റീനാ ഡെന്നി സ്വാഗതം പറഞ്ഞു. റോയല്‍ സറേ ഹോസ്പിറ്റലിലെ നേഴ്‌സിംഗ് വിഭാഗം

മേധാവികളായ ജോ മൗണ്ട് ജോയി.ജെനി ഫോക്ക്‌നര്‍ , ജൂലി ബര്‍ഗെസ്,വിക്കി മംഫോര്‍ഡ് , ജോ മിച്ചി ,ശ്രീ.വെന്‍സണ്‍ ന്യൂവാസ്, ശ്രീമതി. ശ്രീജ സുകുമാരന്‍, ശ്രീ.ഉമേഷ് ചീരശേരി, ജാക്കി യെറുവോണ്‍ ,ജെന്നിഫര്‍എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. സ്വാഗത പ്രാസംഗിക ജി.എം.എ രൂപീകരിക്കാനുണ്ടായ സാഹചര്യവും അസോസിയേഷന്റെ ഉദ്ദേശങ്ങളും പ്രാധാന്യവും വിശദീകരിച്ചു. വിശിഷ്ട വ്യക്തികളില്‍ ആശംസ അര്‍പ്പിച്ച സംസാരിച്ച ജോ മൗണ്ട് ജോയി, ജെനി ഫോക്ക്‌നര്‍, ശ്രീ.ഉമേഷ് ചീരശേരി എന്നിവര്‍ ജി.എം.എ ഏറ്റവും ഉത്തമമായി മലയാളികള്‍ക്കും, പൊതു സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടന ആയിതീരട്ടെ എന്നാശംസിച്ചു.

നവാഗതര്‍ സ്വയം പരിചയപ്പെടുത്തി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. വിശിഷ്ട വൃക്തികള്‍ ഉള്‍പ്പെടെ ഗ്രൂപ്പ് ഫോട്ടോയില്‍ എല്ലാവരും അണിനിരന്നു.


തുടര്‍ന്ന് അവതാരക എവരേയും കേരളീയ വിഭവങ്ങള്‍ കൊണ്ടുള്ള സ്‌നേഹ വിരുന്നിനായി ക്ഷണിച്ചു. മലയാളികളെ കൂടാതെ വനിതകളായ വിശിഷ്ട അതിഥികള്‍ നമ്മുടെ പരമ്പരാഗത വേഷമായ സാരി ധരിച്ച് എത്തിയത്കൗതുകമായി. ഒത്തുചേരല്‍ ഏവര്‍ക്കും പരസ്പരം കാണുന്നതിനും, പരിചയപ്പെടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും ഓര്‍മ്മകള്‍ പുതുക്കുന്നതിനുമുള്ള വേദിയായി മാറി.തനത് കലാരൂപങ്ങളും നൃത്തവും ഗാനങ്ങളും പരിപാടിയെ വര്‍ണ്ണ വിസ്മയമാക്കി. കുട്ടികള്‍, നവാഗര്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒത്തുചേരല്‍ ദിനം ഒരു അവിസ്മരണീയ അനുഭവമായി മനസ്സില്‍ എന്നും നിലനില്‍ക്കും. നൂറോളം

പേര്‍ പങ്കെടുത്ത പരിപടിയ്ക്ക് പ്രസിഡന്റ് ശ്രീ.പോള്‍ ജെയിംസ് നന്ദി പറഞ്ഞു.ജി.എം.എ ഭാരവാഹികളായ ജോജി ജോസഫ്, തോമസ് ജോസഫ്, ഷാജി ജോണ്‍, മാത്യു .വി .മത്തായി, ജോസ് തോമസ്, സജു തോമസ്,

ജോമിത്ത് ജോര്‍ജ്ജ്, ശ്രീമതി. പ്രിയങ്ക വിനോദ് ,ജെസ്സി തോമസ്, എന്നിവരെ കൂടാതെ ശ്രീമതി. സിമ്‌ന മനോഹരന്‍, ശ്രീ.അവിനാഷ് വിജയന്‍ എന്നിവര്‍കൂടി നേതൃത്വം കൊടുത്ത പരിപാടി രാത്രി 10 മണിയ്ക്ക് സമാപിച്ചു.

www.guildfordmalayalaee.com

Other News in this category



4malayalees Recommends