ഇപ്‌സ്വിച്ച് മലയാളി ബിജോയിയുടെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ആവശ്യം 7000 പൗണ്ട് ; സഹായം അഭ്യര്‍ത്ഥിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍

ഇപ്‌സ്വിച്ച് മലയാളി ബിജോയിയുടെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ആവശ്യം 7000 പൗണ്ട് ; സഹായം അഭ്യര്‍ത്ഥിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍
കഴിഞ്ഞ ദിവസം ഇപ്‌സ്വിച്ചില്‍ നിര്യാതനായ കോട്ടയം ഭരണങ്ങാനം സ്വദേശി മത്തായി എന്ന ടി എം ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി കുടുംബം . 7000 പൗണ്ടോളമാണ് വിമാന ടിക്കറ്റും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വേണ്ടതുക. ഇപ്‌സ്വിച്ചിലെ ബിനോയിയുടെ പിതാവാണ് ജോസഫ്. മകനെയും കുടുംബത്തേയും കാണാന്‍ ഈ മാസം 10നാണ് ജോസഫും ഭാര്യയും വിസിറ്റിങ് വിസയില്‍ യുകെയില്‍ എത്തിയത്. ആഗസ്ത് 10ന് തിരികെ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. 72 വയസായിരുന്നു ജോസഫിന്റെ പ്രായം.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു മരണം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഷുഗറിന്റെ അസുഖമുള്ളതിനാല്‍ നാരങ്ങാ വെള്ളം കുടിക്കുകയും ഷുഗര്‍ നോര്‍മലായി വീണ്ടും കിടക്കുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചെ നാലിന് മുറിയില്‍ നിന്ന് ശബ്ദം കേട്ടെത്തിയ മരുമകള്‍ സ്മിത കണ്ടത് അവശ നിലയിലുള്ള ജോസഫിനെയാണ്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിനെ ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മകന്‍ ബിജോയ് നൈറ്റ് ഡ്യൂട്ടിയ്ക്ക് പോയിരുന്നു.


മിലിട്ടറി നഴ്‌സിങ്ങില്‍ മേട്രന്‍ പദവിയില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് മത്തായി. മറ്റു മക്കള്‍ ബോബി ബെന്നി, മരുമക്കള്‍ ജിസ്, ലിസി


Other News in this category



4malayalees Recommends