ഉല്ലാസയാത്രയും വന്‍വിജയം, സി കെ സി യുടെ രണ്ടാം ഘട്ട കായികമേള ഇന്ന് കോവന്‍ട്രിയില്‍ .

ഉല്ലാസയാത്രയും വന്‍വിജയം,   സി കെ സി   യുടെ രണ്ടാം ഘട്ട കായികമേള ഇന്ന് കോവന്‍ട്രിയില്‍ .
ഒരു ദശാബ്ദ ത്തിലേറെയായി കോവന്‍ട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവര്‍ത്തിക്കുന്ന സി കെ സി യുടെ, നടപ്പുവര്‍ഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂര്‍ത്തിയാക്കി .2019 ഓഗസ്റ്റ് മുന്നിനായിരുന്നു സ്‌കാര്‍ബ്രൗ കടല്‍ത്തീരത്തേക്കുള്ള ഏകദിന ഉല്ലാസ യാത്ര സംഘടിക്കപ്പെട്ടത് . നൂറ്റിഅന്‍പത്തിലധികം അംഗങ്ങള്‍ യാത്രയുടെ ഭാഗമായി. രണ്ടു ബസുകളിലായി രാവിലെ പുറപ്പെട്ട സംഘം അന്നേദിവസം രാത്രി ഏറെ വയ്കിയാണ് തിരിച്ചെത്തിയത് . കൂട്ടായ്മ പുതുക്കലും , കളിയും താമശയുമായി ഒരുകൂട്ടരും ,പ്രകൃതിയെ തൊട്ടറിഞ്ഞും , ചിരിയും ചിന്തയുമായി മറ്റൊരുകൂട്ടരും ,ഒപ്പം കുട്ടികളും കൂടിച്ചേര്‍ന്നപ്പോള്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും ഓഗസ്റ്റ് മുന്ന് അവര്‍ക്ക് ഉത്സവദിനമായി മാറി . രാജു ജോസഫ് , റോബിന്‍ സ്‌കറിയ ,ജേക്കബ് സ്റ്റീഫന്‍ ,പോള്‍സണ്‍ മത്തായി എന്നിവര്‍ പ്രധാന സംഘടകരായപ്പോള്‍ , ജോണ്‍സന്‍ യോഹന്നാന്റെ നേതൃത്വ ത്തില്‍ ഭരണ സമതി എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു .

കായികമേളയുടെ രണ്ടാം ഘട്ടമായ (ഗയിംസ് ) മത്സരങ്ങള്‍ ഇന്ന് കോവന്‍ട്രി യില്‍ നടക്കും .ഫുട് ബോള്‍ ,ബാസ്‌കറ്റ് ബോള്‍ ,വോളി ബോള്‍ ,തുടങ്ങിയ മത്സരങ്ങളാണ് നാളെനടക്കുക എന്ന് സെക്കറട്ടറി ബിനോയ് തോമസ് അറിയിച്ചു .

വേദിയുടെ വിലാസം.

Moat House Leisure and Neighbourhood Cetnre

Winston Avenue, Covetnry,

CV2 1EA

Other News in this category



4malayalees Recommends