യുക്മ കേരളാപൂരം വള്ളംകളി 2019 രണ്ടാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍

യുക്മ കേരളാപൂരം വള്ളംകളി  2019 രണ്ടാം   ഹീറ്റ്‌സിലെ  ജലരാജാക്കന്മാര്‍
ഷെഫീല്‍സ്: യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ്.


മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്‌സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകള്‍ ) മൂന്നാം സ്ഥാനങ്ങള്‍ ലഭിക്കുന്ന ആറു ടീമുകളില്‍ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേര്‍ത്ത് ( 16 ടീമുകള്‍) സെമിഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. . പ്രാഥമിക ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഹീറ്റ്‌സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ ചേര്‍ക്കുന്നു.


ഹീറ്റ്‌സ് 2


1 . കിടങ്ങറ NMCA ബോട്ട് ക്‌ളബ്ബ് നോട്ടിംങ്ങ്ഹാം ലിജോ ജോണ്‍

2. കൊടുപ്പുന്ന കേരള ബോട്ട് ക്‌ളബ്ബ് ലെസ്റ്റര്‍ ജോര്‍ജ് കളപ്പുരയ്ക്കല്‍

3. ആലപ്പാട്ട് സ്റ്റോക്ക് ബോട്ട് ക്‌ളബ്ബ് മനേഷ് മോഹനന്‍

4. കുമരകം റോയല്‍ 20 ബര്‍മിംങ്ഹാം ജോമോന്‍ കുമരകം


കിടങ്ങറ വള്ളവുമായി വരുന്ന NMCA ബോട്ട് ക്ലബ്ബിനെ നയിക്കുന്നത് ലിജോ ജോണ്‍ ആണ് . കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ നോട്ടിങ്ഹാമിന്റെ ചുണക്കുട്ടികള്‍ ഇത്തവണ കപ്പടിച്ചേ തീരൂ എന്ന വാശിയിലാണ് . ഇത്തവണയും DG ടാക്‌സി തന്നെയാണ് ടീമിന്റെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് .


കുട്ടനാടിന്റെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള കൊടുപ്പുന്ന വള്ളവുമായി മത്സരത്തിനെത്തുന്നത് തികഞ്ഞ വള്ളം കളി പ്രേമിയായ ജോര്‍ജ് കളപ്പുരയ്ക്കല്‍ നയിക്കുന്ന കേരള ബോട്ട് ക്‌ളബ്ബ് ലെസ്റ്റര്‍ ആണ്. ടീമിന്റെ സ്‌പോണ്‍സേഴ്‌സ് ലൂയിസ് കെന്നഡി സോളിസിറ്റേഴസ് ആണ്


സ്റ്റോക്ക് ഓണ്‍ ട്രെന്റ് ബോട്ട് ക്ലബ്ബിന്റെ ആലപ്പാട്ട് വള്ളത്തിന്റെ അമരക്കാരന്‍ മനേഷ് മോഹനന്‍ ആണ് . കഴിഞ്ഞ രണ്ടു തവണത്തെ വള്ളം കളികളിലും ശ്രദ്ധേയമായ മത്സരം കാഴ്ച്ച വച്ച ക്ലബ്ബിന്റെ സ്‌പോണ്‍സേഴ്‌സ് HC 24 സ്റ്റാഫിങ് ,ട്രെയിനിങ് ആണ്


കുമരകം വള്ളവുമായി ഇത്തവണ വള്ളം കളിക്കെത്തുന്നത് ബര്‍മിംങ്ഹാമില്‍ നിന്നുള്ള റോയല്‍ 20 ബോട്ട് ക്ലബാണ് .യുക്മ വള്ളം കളി മത്സരത്തിലെ നിറ സാന്നിധ്യമായ ജോമോന്‍ കുമരകം ക്യാപ്റ്റനായ ടീമിന്റെ സ്‌പോണ്‍സേഴ്‌സ് VOSTEK നഴ്‌സിംഗ് ദ ഫ്യൂച്ചര്‍ ആണ് .



മൂന്നാം ഹീറ്റ്‌സിലെ ജലരാജാക്കന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ നാളെ...


യുക്മ കേരളപൂരം 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :

മനോജ് കുമാര്‍ പിള്ള 07960357679

അലക്‌സ് വര്‍ഗ്ഗീസ് 07985641921

എബി സെബാസ്റ്റ്യന്‍ 07702862186


വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

MANVERS LAKE,

STATION ROAD,

WATH UPON DEARNE,

ROTHERHAM,

SOUTH YORKSHIRE,

S63 7DG.


Sajish Tom

Other News in this category



4malayalees Recommends