കാനഡയുടെ സാമ്പത്തിക കുടിയേറ്റ സംവിധാനം റോള്‍മോഡല്‍; എക്സ്പ്രസ് എന്‍ട്രി ഏറ്റവും സമഗ്രവും വ്യാപകവുമായ കുടിയേറ്റ സംവിധാനം; ഇമിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന് കാനഡ നടത്തുന്നത് മാതൃകാപരമായ നീക്കം

കാനഡയുടെ സാമ്പത്തിക കുടിയേറ്റ സംവിധാനം റോള്‍മോഡല്‍; എക്സ്പ്രസ് എന്‍ട്രി ഏറ്റവും സമഗ്രവും വ്യാപകവുമായ കുടിയേറ്റ സംവിധാനം; ഇമിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന് കാനഡ നടത്തുന്നത് മാതൃകാപരമായ നീക്കം

എത്തരത്തിലാണ് മാതൃകാപരമായ ഒരു ഇമിഗ്രേഷന്‍ സിസ്റ്റം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ കാനഡയെ കണ്ട് പഠിക്കണമെന്ന നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത്ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് കോഓപറേഷന്‍ അഥവാ ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയിലെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം മാതൃകാപരമാണെന്നാണ് ഒഇസിഡിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. 36ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയുടെ തനത് ഇമിഗ്രേഷന്‍ സിസ്റ്റമായ എക്സ്പ്രസ് എന്‍ട്രി ഏറ്റവും വ്യാപകമായ സെലക്ഷന്‍ സിസ്റ്റമാണെന്ന പ്രശംസയും ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം ഏറ്റവും ശ്രദ്ധയോടെ ഡിസൈന്‍ ചെയ്യപ്പെട്ട സിസ്റ്റമാണെന്നാണ് ഈ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.


ഇമിഗ്രേഷനെ ഏറ്റവും നന്നായി മെച്ചപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങള്‍ക്കുള്ള റോള്‍മോഡലാണ് കാനഡ എന്നാണ് പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒഇസിഡി എടുത്ത് കാട്ടുന്നത്. ഏറ്റവും വലുതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമഗ്രവും വ്യാപകവുമായ സ്‌കില്‍ഡ് മൈഗ്രേഷന്‍ സിസ്റ്റമാണ് കാനഡയ്ക്കുള്ളതെന്നും ഏറ്റവും പുതിയൊരു റിപ്പോര്‍ട്ടിലൂടെ ഒഇസിഡി എടുത്ത് കാട്ടുന്നു. ഓസ്ട്രേലിയ, ജര്‍മനി,യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ഒഇസിഡിയില്‍ അംഗങ്ങളായിട്ടുള്ളത്.

എക്കണോമിക് ഇമിഗ്രന്റുകളെ ആകര്‍ഷിക്കല്‍, കൂട്ടിയിണക്കല്‍, നിലനിര്‍ത്തല്‍,തുടങ്ങിയവയില്‍ കാനഡ നേടിയ വിജയത്തെ ഒഇസിഡി വിശദമായാണ് പ്രശംസിച്ചിരിക്കുന്നത്.ഇക്കാര്യത്തില്‍ സമഗ്രമായ ഒരു കുടുംബസമീപനമാണ് കാനഡ പുലര്‍ത്തുന്നത്. ഇത് പ്രകാരം പ്രിന്‍സിപ്പല്‍ അപ്ലിക്കന്റിലുപരി അവരുടെ മൊത്തം കുടുംബാംഗങ്ങളെ കണക്കിലെടുത്ത് കൊണ്ടുള്ള എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റമാണ് കാനഡ നടപ്പിലാക്കുന്നതെന്നും ഒഇസിഡി റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു.


Other News in this category



4malayalees Recommends