യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് രോഗം അപകടകരമായി പടരുന്നു; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിനടുത്ത് കേസുകള്‍; സിബിപി, ഐസിഇ ഫെസിലിറ്റികളിലെ അനാരോഗ്യകരമായ അവസ്ഥ ഒരു വട്ടം കൂടി സ്ഥിരീകരിക്കപ്പെടുന്നു

യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് രോഗം അപകടകരമായി പടരുന്നു; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിനടുത്ത് കേസുകള്‍; സിബിപി, ഐസിഇ  ഫെസിലിറ്റികളിലെ അനാരോഗ്യകരമായ അവസ്ഥ ഒരു വട്ടം കൂടി സ്ഥിരീകരിക്കപ്പെടുന്നു
യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് അഥവാ മമ്പ്‌സ് രോഗം പടര്‍ന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ വര്‍ഷം ഏതാണ്ട് ഇത്തരം 1000ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അതായത് കൃത്യമായി പറഞ്ഞാല്‍ ഇത്തരം 931 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗം അപകടകരമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നത്.

സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി), ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഫെസിലിറ്റികളില്‍ ഈ രോഗം പടര്‍ന്ന് പിടിക്കുന്നുവെന്ന വിശദാംശങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗം തടവുകാരെയും ഇവിടുത്തെ ജീവനക്കാരെയും ബാധിച്ചിരിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഇത്തരം ഫെസിലിറ്റികളില്‍ നിലനില്‍ക്കുന്ന അപകടകരമായ ആരോഗ്യ അവസ്ഥകള്‍ വരച്ച് കാട്ടുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണിത്. ഇത്തരം സെന്ററുകളില്‍ അപകടകരമായ ആരോഗ്യ അവസ്ഥകളാണ് നിലനില്‍ക്കുന്നതെന്നാണ് ജൂണില്‍ പുറത്ത് വന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റിപ്പോര്‍ട്ടും മുന്നറിയിപ്പേകിയിരുന്നത്. ഇവിടങ്ങളിലെ റൂമുകളില്‍ കുടിയേറ്റക്കാര്‍ ഞെങ്ങി ഞെരുങ്ങിയാണ് കഴിയുന്നതെന്നും അവര്‍ക്ക് കുളിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ പ്രദാനം ചെയ്യുന്നതെന്നും ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends