ഹലാനിയത്ത് ദ്വീപിലേക്ക് ഫെറി സര്‍വീസ് പുനരാരംഭിക്കുന്നു; ഖരീഫ് സീസണ് അവസാനത്തോടെ വീണ്ടും സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹലാനിയത്ത് ദ്വീപിലേക്ക് ഫെറി സര്‍വീസ് പുനരാരംഭിക്കുന്നു. ഖരീഫ് സീസണ് അവസാനത്തോടെ വീണ്ടും സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് നാഷനല്‍ ഫെറി സര്‍വീസ് കമ്പനി വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് വാഹനങ്ങളും മറ്റു ചരക്കുകളും കടത്തുന്നതിന് സൗകര്യമൊരുക്കും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹലാനിയത്ത് ദ്വീപ്.