വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'; ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച

വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'; ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച

വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'. ഓരോ വര്‍ഷവും അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് വിഷന്‍ 2040ന്റെ രൂപ രേഖയില്‍ പ്രതീക്ഷിക്കുന്നത്. 2021 മുതല്‍ 2040 വരെയാണ് വിഷന്റെ കാലാവധി.


ഒമാനിലെ വ്യക്തികള്‍, ബിസിനസുകാര്‍, നിക്ഷേപകര്‍ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്താണ് വിഷന്‍ 2040ന് രൂപം നല്‍കിയിരിക്കുന്നത്. ആളോഹരി വരുമാനം 90 ശതമാനം വര്‍ധിപ്പിക്കല്‍, ആഭ്യന്തര വളര്‍ച്ച വര്‍ഷം തോറും അഞ്ച് ശതമാനം വര്‍ധിപ്പിക്കല്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ആഭ്യന്തര വളര്‍ച്ച പത്ത് ശതമാനം വളര്‍ത്തല്‍, എണ്ണയിതര മേഖലയില്‍ നിന്നുള്ള ആഭ്യന്തര വളര്‍ച്ചാ പദ്ധതി 90 ശതമാനം ഉയര്‍ത്തല്‍, സ്വകാര്യ മേഖലയില്‍ 40 ശതമാനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

Other News in this category



4malayalees Recommends