ഗൃഹാതുരത്വത്തിന്റെ മനഃശാസ്ത്രം വെളിപ്പെടുത്തുന്ന ഡോ.സി. വിശ്വനാഥന്റെ പ്രഭാഷണം ലണ്ടനില്‍

ഗൃഹാതുരത്വത്തിന്റെ മനഃശാസ്ത്രം വെളിപ്പെടുത്തുന്ന ഡോ.സി. വിശ്വനാഥന്റെ പ്രഭാഷണം ലണ്ടനില്‍

ഓരോരുത്തരുടേയും ചിന്താമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഓടിക്കളിക്കുന്ന ഒരു പ്രതിഭാസമാണ് ഗൃഹാതുരുത്വം അഥവാ നൊസ്റ്റാള്‍ജിയ.


അടുത്ത വെള്ളിയാഴ്ച്ച ലണ്ടനില്‍ ഗൃഹാതുരതയുടെ മനഃശാസ്ത്രമടക്കം 'നൊസ്റ്റാള്‍ജി'യയുടെ ഉള്ളുകള്ളികളിലേക്ക് ആഴത്തില്‍ എത്തിനോക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം യു.കെ മലയാളികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് 'യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യു. കെ'യുടേയും , കട്ടന്‍ കാപ്പിയും 'കവിതയുടേയും സംയുക്ത ആഭിമുഖ്യത്തില്‍...

അന്നത്തെ വേദിയില്‍ പ്രമുഖ പ്രഭാഷകനും യുക്തി ചിന്തകനുമായ ഡോ :സി. വിശ്വനാഥന്‍ നമ്മളോട് നൊസ്റ്റാള്‍ജിയയുടെ ശാസ്ത്രീയമായ വശങ്ങളെ കുറിച്ച് സംസാരിക്കുന്നു.

ഒരാളുടെ പൂര്‍വ്വകാല സ്മരണകളും, ഭാവികാല ചിന്തകളും അവരെ സ്വാധീനിക്കുന്നത് എങ്ങിനെയൊക്കെയാണെന്നും,

ഒപ്പം വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്ക് പടരുന്ന ഗൃഹാതുരതയുടെ ഗുണദോഷ ഫലങ്ങളെ പറ്റിയും ശാസ്ത്ര ചിന്തകന്‍ കൂടിയായ ഡോക്ടര്‍ സദസ്സിന് വ്യക്തമാക്കിത്തരുന്നു.

പിന്നീട് നാം പ്രവാസികളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗൃഹാതുര ചിന്തകളെ പറ്റി ചര്‍ച്ചകളും ചോദ്യോത്തരങ്ങളുമായി പ്രഭാഷകനുമായി സംവദിക്കാവുന്നതാണ്...

നമ്മുടെ ഗതകാലത്തോടുള്ള ഈ പ്രണയത്തെ പറ്റി യുക്തിസഹമായി അപഗ്രഥിക്കുന്ന പ്രഭാഷണത്തിനും ചര്‍ച്ചകള്‍ക്കും ആതിഥ്യം വഹിക്കുന്നത് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ'യാണ് .

ലണ്ടനിലെ മനര്‍ പാര്‍ക്കിലുള്ള കേരള ഹൌസില്‍ ഒക്ടോബര്‍ 25 ന് വെള്ളിയാഴ്ച്ച വൈകീട്ട് 6.30 മുതല്‍ രാത്രി 9.30 വരെയാണ് തികച്ചും വേറിട്ട ഈ പരിപാടി ബിലാത്തി മലയാളികള്‍ക്ക് വേണ്ടി സൗജന്യമായി അരങ്ങേറുന്നത്...

ഏവര്‍ക്കും സ്വാഗതം

വേദിയുടെ വിലാസം

Kerala House ,

671 Romford Road,

London

E12 5HD

വൈകീട്ട് 5 മണി മുതല്‍ വേദിയുടെ സമീപമുള്ള റോഡുകളില്‍ സൗജന്യമായി കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

Other News in this category



4malayalees Recommends