ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 2303 പൗണ്ട് ലഭിച്ചു; ചാരിറ്റി തുടരുന്നു

ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബും ഏപ്പുചേട്ടന്റെ  വേദന കണ്ടു; ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 2303 പൗണ്ട് ലഭിച്ചു; ചാരിറ്റി തുടരുന്നു

പ്രായം ചെന്ന മാതാപിതാക്കള്‍ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു അതില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് അവര്‍ അവരുടെ ഫണ്ടില്‍ നിന്നും 200 പൗണ്ട് ഏപ്പുചേട്ടനു വീടുപണിയാന്‍ സഹായിച്ചു ക്ലബ് അംഗങ്ങളുടെ സാന്യത്യത്തില്‍ 200 പൗണ്ടിന്റെ ചെക്ക് ക്യാപ്റ്റന്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് ഞങ്ങളെ ഏല്‍പ്പിച്ചു, ഞങ്ങളോട് നിങ്ങള്‍ കാണിച്ച ഈ മനുഷ്യസ്‌നേഹത്തിനു ഒരായിരം നന്ദി അറിയിക്കുന്നു .


ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് യു കെ യിലെ ഏറ്റവും അറിയപ്പെടുന്ന ബോട്ട് ക്ലബാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി യുക്മ നടത്തുന്ന വള്ളംകളിയില്‍ രണ്ടു പ്രവാശ്യവും

ഒന്നാം സമ്മാനം നേടുകയും ഒരു പ്രാവശ്യ0 സെക്കന്റ് നേടുകയും ചെയ്ത ടീമാണ് ഭാവിയില്‍ ഹാഡ്ട്രിക് നേടാന്‍ അവര്‍ക്കു കഴിയട്ടെയെന്നു ആശംസിക്കുന്നു

ഇതുവരെ ചാരിറ്റിയ്ക്കു 2303 .കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു കളക്ഷന്‍ തുടരുന്നു

ഏപ്പുചേട്ടന്റെ വീട് പുതുക്കി പണിയാന്‍ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങള്‍ തലച്ചുമട്ടിലെ വീട്ടില്‍ എത്തിക്കാന്‍ കഴിയു എന്നതാണ് അതിനാണ് വലിയ ചെലവ് വേണ്ടിവരിക ,നാട്ടുകാര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത് ദയവായി നിങ്ങള്‍ സഹായിക്കുക .

കന്യകസ്ത്രീകളായ ഇവരുടെ മക്കള്‍ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ വന്നാല്‍ അവര്‍ക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാന്‍ ക്രിസ്തുമസിന് മുന്‍പ് ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ നമുക്ക് എല്ലാവര്‍ക്കുംകൂടി ശ്രമിക്കാം

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാള്‍ മോശമായ രീതിയില്‍ കിടക്കുന്ന വീട്ടില്‍ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

Other News in this category



4malayalees Recommends