ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ 'ശാലോം വേള്‍ഡി'ന് രണ്ടാം സ്ഥാനം

ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ 'ശാലോം വേള്‍ഡി'ന് രണ്ടാം സ്ഥാനം
റോം: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ റോമിലെ 'മിറബിള്‍ ഡിക്ടു' ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ ശാലോം വേള്‍ഡ് ടി.വി സംപ്രേഷണം ചെയ്ത 'കാര്‍ഡിനല്‍ വില്യം അലന്‍ ഗ്ലോറിയസ് ലൈഫ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് പരിഗണിക്കപ്പെട്ട 1500 എന്‍ട്രികളില്‍നിന്നാണ് ഈ നേട്ടം. കത്തോലിക്കാ സഭയിലേ ശ്രേഷ്~ വ്യക്തിത്വങ്ങളുടെ ജീവിതം വരച്ചുകാട്ടാന്‍ ശാലോം വേള്‍ഡ് നിര്‍മിക്കുന്ന ഡോക്യുമെന്ററി സീരീസാണ് 'ഗ്ലോറിയസ് ലൈഫ്'.


ഇംഗ്ലണ്ടിലെ സഭയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധിയുടെയും പിഢനത്തിന്റെയും ദിനങ്ങളില്‍ കത്തോലിക്കാസഭയെ കാത്തുപാലിച്ച, പടുത്തുയര്‍ത്തിയ കര്‍ദിനാള്‍ വില്യം അലന്റെ സംഭവബഹുലമായ ജീവിത കഥയായിരുന്നു ഡോക്യുമെന്ററിയുടെ ഇതിവൃത്തം. മതപീഡനങ്ങളാല്‍ നാമാവശേഷമാകുമായിരുന്ന ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയെ പുനര്‍ജീവിപ്പിക്കുന്നതില്‍ കര്‍ദിനാള്‍ വില്ല്യം അലന്റെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്.


റോബിന്‍ വര്‍ഗീസാണ് സംവിധായകന്‍. ബിനു കുര്യനാ്ണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി. ബിനോയ് ലൂക്ക, ജിഷ് ജോയ് (കാമറാ സഹായികള്‍), ലിജോമോന്‍ (എഡിറ്റിംഗ്), സിബി തോമസ്, ടിബി തോമസ് (റിസര്‍ച്ച്), നിധിന്‍ ജോസ്, പ്രനീഷ് ബേബി, സിജോ എം. ജോണ്‍സണ്‍ (ഗ്രാഫിക്‌സ്), അഖില്‍ കെ. ജോസ് (കളറിസ്റ്റ്), തോമസ് മാത്യു, ലിന്റോ ഡേവിസ് (സൗണ്ട്), ജിനീഷ് ജോസഫ്, ജസ്റ്റിന്‍ സി. ജോയ് (പോസ്റ്റ് പ്രൊഡക്ഷന്‍ മാനേജേഴ്‌സ്), സ്റ്റാനി ഡേവിഡ്, ജോസഫ് സി. മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്) തുടങ്ങിയവരായിരുന്നു മറ്റ് അണിയറ പ്രവര്‍ത്തകര്‍.


ധാര്‍മികമൂല്യങ്ങളെയും അനുകരണീയ മാതൃകകളെയും ഉയര്‍ത്തിക്കാട്ടുന്ന മാധ്യമ സംരംഭങ്ങളെയും ഫിലിം ഡോക്യുമെന്ററി മേക്കേഴ്‌സിനെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'മിറബിള്‍ ഡിക്ടു' അവാര്‍ഡിന്റെ 10ാമത് എഡിഷനായിരുന്നു ഇത്തവണത്തേത്. സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ടി.വി സീരീസ് എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.


ഇംഗ്ലണ്ടിലെ സഭാ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധിയുടെയും പിഢനത്തിന്റെയും ദിനങ്ങളില്‍ കത്തോലിക്കാസഭയെ കാത്തുപാലിച്ച, പടുത്തുയര്‍ത്തിയ വിശുദ്ധനായ പോരാളിയുടെ സംഭവബഹുലമായ ജീവിത കഥ കാണാന്‍ സന്ദര്‍ശിക്കുക.


Cardinal William Allen


Other News in this category



4malayalees Recommends