വിരാല്‍ സൈന്റ്‌റ് ജോസഫ് പള്ളിയും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 3338 പൗണ്ട് ലഭിച്ചു; ചാരിറ്റി വരുന്ന ചെവ്വാഴച വരെ തുടരുന്നു

വിരാല്‍  സൈന്റ്‌റ് ജോസഫ് പള്ളിയും  ഏപ്പുചേട്ടന്റെ  വേദന കണ്ടു;  ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 3338 പൗണ്ട് ലഭിച്ചു; ചാരിറ്റി  വരുന്ന ചെവ്വാഴച വരെ  തുടരുന്നു

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടന്റെ കഥന കഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു .ഇന്നു വിരാല്‍ സൈന്റ്‌റ് ജോസഫ് കത്തോലിക്ക പള്ളിയുടെ സഹായമായി 150 പൗണ്ടിന്റെ ചെക്ക് നല്‍കിസഹായിച്ചു ..വിരാല്‍ സൈന്റ്‌റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദര്‍ ജോസ് അഞ്ചാനീയോടും ട്രസ്റ്റിമാരായ ജോര്‍ജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു


ഏപ്പുചേട്ടനുവേണ്ടി വീടുപണിയാന്‍ നാട്ടുകാരും സജീവമായി രംഗത്തുണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു വിജയന്‍ കൂറ്റാ0തടത്തില്‍ തോമസ് പി ജെ. ,ബാബു ജോസഫ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത് .

ഇതുവരെ ഇടുക്കിചാരിറ്റിയ്ക്കു 3338 പൗണ്ട് കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു കളക്ഷന്‍ തുടരുന്നു

ഏപ്പുചേട്ടന്റെ വീട് പുതുക്കി പണിയാന്‍ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങള്‍ തലച്ചുമട്ടിലെ വീട്ടില്‍ എത്തിക്കാന്‍ കഴിയു എന്നതാണ് അതിനാണ് വലിയ ചെലവ് വേണ്ടിവരിക ഇതിലേക്കായി ,നാട്ടുകാര്‍ വളരെ നന്നായി സഹായിക്കുന്നുണ്ട് അതൊരു വലിയ ആശ്വാസമാണ്

കന്യകസ്ത്രീകളായ ഇവരുടെ മക്കള്‍ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ വന്നാല്‍ അവര്‍ക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാന്‍ ക്രിസ്തുമസിന് മുന്‍പ് ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ നമുക്ക് എല്ലാവര്‍ക്കുംകൂടി ശ്രമിക്കാം

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാള്‍ മോശമായ രീതിയില്‍ കിടക്കുന്ന വീട്ടില്‍ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

Other News in this category



4malayalees Recommends